BREAKING NEWS

ഒന്നും ഫലം കണ്ടില്ല, ഒന്നര പതിറ്റാണ്ടോളം നീളുന്ന കരിയറിന് തിരശീല വീണു, വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

· · 1 min read
Share: Copied!

ന്യൂഡൽഹി: ചർച്ചകളൊന്നും ഫലം കണ്ടില്ല, ആരാധകരുടെ ആവശ്യവും പരി​ഗണക്കപ്പെട്ടില്ല, ഒന്നര പതിറ്റാണ്ടോളം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണായി നിലനിന്ന സൂപ്പർതാരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഏതാനും ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ ശരിവച്ചാണ് കോലിയുടെ വിരമിക്കൽ പ്രഖ്യാപനം. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് നേട്ടത്തോടെ ട്വന്റി20 ക്രിക്കറ്റിനോടും വിട പറഞ്ഞ 37കാരനായ വിരാട് കോലിയെ ഇനി രാജ്യാന്തര ക്രിക്കറ്റിൽ കാണാനാകുക ഏകദിന ക്രിക്കറ്റിൽ മാത്രം.
രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ചതിനു പിന്നാലെ കോലിയും വിരമിക്കാൻ പോകുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ കോലിയുടെ തീരുമാനത്തെ എതിർത്തുകൊണ്ട് പ്രമുഖ താരങ്ങളും ആരാധകരും രം​ഗത്തെത്തിയിരുന്നു. തീരുമാനത്തിൽ നിന്ന് പിന്മാറാൻ ബിസിസിഐയിലെ ഒരു പ്രമുഖൻ കോലിമായി ചർച്ചയും നടത്തിയിരുന്നു.

അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പയ്ക്കുള്ള ടീം പ്രഖ്യാപനത്തിനു മുന്നോടിയായുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ്, കോലിയുടെ വിരമിക്കൽ പ്രഖ്യാപനം ഔദ്യോ​ഗികമായി പുറത്തുവന്നത്. ഇന്ത്യൻ നായകൻ രോഹിത് ശർമയ്‌ക്കു പിന്നാലെ കോലി കൂടി വിരമിക്കൽ പ്രഖ്യാപിച്ചതോടെ, ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ച് ഇതൊരു യുഗാന്ത്യം കൂടിയാണ്.

ഒന്നര പതിറ്റാണ്ടോളം നീളുന്ന കരിയറിന്, സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് കോലി വിരാമമിട്ടത്. ഇന്ത്യയ്ക്കായി 123 ടെസ്റ്റുകൾ കളിച്ച കോലി, അതിൽ 68 എണ്ണത്തിലും ടീമിന്റെ നായകനായിരുന്നു. ഇത്രയും മത്സരങ്ങളിൽനിന്ന് 46.85 ശരാശരിയിൽ 9230 റൺസാണ് കോലി അടിച്ചുകൂട്ടിയത്.

 

View this post on Instagram

 

A post shared by Virat Kohli (@virat.kohli)


.

BREAKING NEWS
കാസർകോട് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടർ മറിഞ്ഞുകിടക്കുന്നു, സമീപത്ത് തോക്കും; യുവാവിന്റെ കവിളിൽ വെടിയേറ്റ മുറിവ്; നായാട്ടിനിടെയുണ്ടായ അപകടമോ? അന്വേഷണം
16 Nov 2026
BREAKING NEWS
’ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്; മാപ്പു ചോദിക്കുന്നു'; തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് മരണപ്പെട്ട 13കാരൻ ജുനൈദിന്റെ മരണത്തിൽ കെ.എസ്.ഇ.ബി., ’ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകും’
16 Nov 2026
BREAKING NEWS
എൽപിഎസ്‍ടി സമരം 134-ാം ദിവസത്തിലേക്ക്; ഇടപെട്ട് മുഖ്യമന്ത്രി, ഇന്ന് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച; വളർമതിയുടെ 23 ദിവസമായി നിരാഹാര സമരത്തിൽ; ആരോ​ഗ്യ നില ​ഗുരുതരം; ’തീരുമാനമാകാതെ പിന്മാറില്ല’
16 Nov 2026
BREAKING NEWS
20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി കപ്പൽ ഹോർമുസിൽ മുങ്ങി; മൈനുകളിൽ തട്ടി തകർന്നത് രണ്ട് കപ്പലുകളെന്ന് റിപ്പോർട്ട്; അമേരിക്കയുടെ സഹായത്തോടെ ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാൻ
16 Nov 2026