പത്തനംതിട്ട: ഞായറായ്ച നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമമെന്നു സൂചന. പത്തനംതിട്ടയിൽ നടത്തിയ നീറ്റ് പരീക്ഷയിലാണ് ആൾമാറാട്ട ശ്രമം നടന്നത്. സംഭവത്തിൽ വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി എത്തിയത് മറ്റൊരാളുടെ ഹാൾടിക്കറ്റ് ഉപയോഗിച്ചാണ്. അതേസമയം ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തപ്പോഴുണ്ടായ പ്രശ്നമാണോയെന്ന് പോലീസ് പരിശോധിക്കുന്നു.
തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെൻററിൽ ആണ് വിദ്യാർഥി പരീക്ഷ എഴുതാനെത്തിയത്. അതേസമയം, ഹാൾടിക്കറ്റ് നൽകിയത് അക്ഷയ സെന്ററിൽ നിന്നാണെന്ന് വിദ്യാർഥി പോലീസിന് മൊഴി നൽകി. ഇതു പ്രകാരം നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരിയെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.