ലഖ്നൗ: ഉത്തർപ്രദേശിലെ അലിഗഢിൽ റോഡിൽ കിടന്ന പാകിസ്ഥാൻ ദേശീയ പതാകയിൽ മൂത്രമൊഴിക്കാൻ ആവശ്യപ്പെട്ട് വിദ്യാർത്ഥിയെ ഹിന്ദുത്വ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചതായി പരാതി.
ഇതിന്റെ വീഡിയോ വ്യാപ കമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവ ത്തിൽ പൊലീസ് അന്വേഷ ണം ആരംഭിച്ചു. മൂന്ന് പേർ ക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
കുട്ടിയോട് അസഭ്യം പറഞ്ഞുകൊണ്ട് നിലത്തു കിടന്ന പാക് പതാകയിൽ മൂത്രമൊഴിക്കാൻ നിർബന്ധിക്കുകയാ യിരുന്നുവെന്നും എഫ്ഐആ റിൽ പറയുന്നു.