BREAKING NEWS

അയിഷാ പോറ്റി കാണിച്ചത് വർഗ വഞ്ചന; പാർട്ടി ചേർത്തു പിടിച്ചു വളർത്തി, ഒടുവിൽ സ്ഥാനമാനങ്ങൾക്കുള്ള ആർത്തി മൂത്ത് കൂടുമാറി- മേഴ്‌സിക്കുട്ടിയമ്മ

· · 1 min read
Share: Copied!

കൊല്ലം: അയിഷാ പോറ്റി പാർട്ടിയോട് കാണിച്ചത് വർഗവഞ്ചനയെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ മേഴ്‌സിക്കുട്ടിയമ്മ. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും എന്നതിന് ഉദാഹരണമാണ് അയിഷാ പോറ്റിയുടെ ഇപ്പോഴത്തെ പ്രവർത്തി. ഈ വഞ്ചനയെ നേരിടാനുള്ള കരുത്ത് കൊല്ലത്തെ പാർട്ടിക്കുണ്ട്. പ്രതിഷേധങ്ങൾക്കില്ലെന്നും സംയമനത്തോടെ ഈ സാഹചര്യത്തെ നേരിടുമെന്നും മേഴ്‌സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.

‘അയിഷാ പോറ്റിക്ക് പാർട്ടിയിൽ നിന്ന് വിട്ടുപോകാനുള്ള ഒരു രാഷ്ട്രീയ സാഹചര്യവും കൊല്ലത്ത് ഉണ്ടായിരുന്നില്ല. അങ്ങനെ ഉണ്ടെന്ന് കരുതുന്നുമില്ല. ദീർഘകാലമായി പാർട്ടി എല്ലാവിധ അംഗീകാരങ്ങളും നൽകി ചേർത്തുപിടിച്ച്, വളർത്തിയ ആളാണ് അയിഷാ പോറ്റി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൂന്ന് തവണ എംഎൽഎ, പാർട്ടി ജില്ലാ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് എന്നിങ്ങനെ ബഹുജനസംഘടനാ തലത്തിലും പാർട്ടി തലത്തിലും ജനാധിപത്യ വേദികളിലും അർഹതപ്പെട്ടതിന് അപ്പുറമുള്ള സ്ഥാനമാനങ്ങളും കൊല്ലത്തെ പാർട്ടി അയിഷാ പോറ്റിക്ക് നൽകിയതാണ്.’ അവർ പറഞ്ഞു.

‘ഇപ്പോൾ പൊടുന്നനെ ഇങ്ങനെ ഒരു തീരുമാനം എടുത്ത് പാർട്ടി മാറിയതിന് ഒരു ന്യായവും ഇല്ല. എന്റെ മാറ്റത്തിനെ സഖാക്കൾ ‘വർഗ വഞ്ചന’ എന്ന് പറയുമായിരിക്കും എന്ന് അയിഷാ പോറ്റി പറഞ്ഞതായി കേട്ടു. അപ്പോൾ വർഗ വഞ്ചനയാണിതെന്ന് അയിഷാ പോറ്റിക്ക് അറിയാം. എല്ലാ മനുഷ്യർക്കും വേണ്ടിയാണ് നിൽക്കുന്നതെന്നും അവർ പറയുന്നു, അങ്ങനെ എല്ലാ മനുഷ്യന്മാർക്കും വേണ്ടിയാണ് നിൽക്കുന്നതെങ്കിൽ എങ്ങനെയാണ് കോൺഗ്രസിൽ പോകാൻ പറ്റുക. ‘ഈ വഞ്ചനയെ നേരിടാനുള്ള കരുത്ത് കൊല്ലം ജില്ലയിലെ പ്രസ്ഥാനത്തിനുണ്ട്. ഞങ്ങളത് നേരിടും. ഇതിനെ എതിർത്ത് യാതൊരു പ്രതിഷേധവും നടത്തേണ്ട ആവശ്യമില്ല ഞങ്ങൾക്ക്. ഈ രാജ്യത്തെ തൊഴിലാളികളെയും കൃഷിക്കാരെയും സംരക്ഷിക്കാൻ, ജനങ്ങളുടെ പോരാട്ടത്തിൽ മുഴുവൻ ആളുകളെയും അണിനിരത്താൻ എല്ലാ ശക്തിയും കൊല്ലം ജില്ലയിൽ പാർട്ടിക്കുണ്ട്. വളരെ സംയമനത്തോടെ ഞങ്ങൾ ഇതിനെ നേരിടും.’ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

‘ഏതു പ്രശ്‌നത്തിനാണ് കോൺഗ്രസ് ഇതുവരെയും സാധാരണക്കാരായ മനുഷ്യർക്കൊപ്പം നിന്നിട്ടുള്ളത്. എനിക്ക് ഒരു സ്ഥാനമാനവും വേണ്ട എന്നും അയിഷാ പോറ്റി പറയുന്നതായി കേട്ടു, അതേസമയം കൊട്ടാരക്കരയിൽ മത്സരിക്കുമെന്നും പറയുന്നു. അപ്പോൾ അത് സ്ഥാനമാനങ്ങൾക്കുള്ള ആർത്തി തന്നെയല്ലേ. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി ഒരു മനുഷ്യനെ എങ്ങനെ വഷളാക്കും എന്നതിന്റെ ഉദാഹരണമാണ് അയിഷാ പോറ്റി. അതിനപ്പുറം ഞാൻ ഒന്നും പറയുന്നില്ല. അയിഷാ പോറ്റിയെ പറ്റി ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. ഞങ്ങളെല്ലാവരും വളരെ നല്ല സൗഹൃദം പുലർത്തിയിരുന്നു . അയിഷാ പോറ്റിയുടെ ഭാഷയിൽതന്നെ പറഞ്ഞാൽ, വർഗ വഞ്ചന തന്നെയാണ് അവർ കാട്ടിയിരിക്കുന്നത്. രാജ്യത്തെ ഏക ബദലാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ, ആ ബദലിന് എതിരെ നിൽക്കുന്ന ഏതൊരു നീക്കവും തൊഴിലാളികളോടും കൃഷിക്കാരോടും നാടിനോടുമുള്ള വഞ്ചനയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.’മുൻ മന്ത്രി പറഞ്ഞു.

‍‍‘ഒരു സ്ത്രീക്ക്, പ്രത്യേകിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീക്ക്, ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയെ സമൂഹമാധ്യമത്തിന് മുന്നിൽ വിചാരണ ചെയ്യാൻ അവകാശമില്ല, ആർ. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യണം, വീഡിയോ പിൻവലിച്ച് ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കണം, സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിന് സൈബർ സെൽ അന്വേഷണവും നിയമനടപടിയും വേണം’- മൂന്നാം പരാതിക്കാരി

BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
കനത്ത മഴയിൽ ബസ് കാത്തുനിന്ന കോളേജ് വിദ്യാർഥിനിക്കും സുഹൃത്തിനും ലിഫ്റ്റ് വാഗ്ദാനം ചെയ്തു, സുഹൃത്ത് ഇറങ്ങിയ പിന്നാലെ കാർ നിർത്തിയ ശേഷം പെൺകുട്ടിക്കു നേരെ ലൈം​ഗികാതിക്രമം, ടിവികെ നേതാവ് അറസ്റ്റിൽ
29 Oct 2026
BREAKING NEWS
കരമന കൊലപാതക കേസ്: പ്രതി രവീന്ദ്രൻ നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി; ആസൂത്രിതമായി നടത്തിയ കൊലപാതകം തന്നെയാണെന്ന് ക്രൈംബ്രാഞ്ച്; ബ്രെയിൻ മാപ്പിംഗ് അടക്കം നിർണായകമായി
29 Oct 2026
BREAKING NEWS
"ശങ്കരാഭരണം", 46 വർഷങ്ങൾക്ക് ശേഷം പുത്തൻ സാങ്കേതിക മികവിൽ; 4 K ദൃശ്യവിസ്മയം 7.1 സറൗണ്ട് സൗണ്ട്; റീ-റിലീസ് നവംബറിൽ
29 Oct 2026