കൊൽക്കത്ത: പഹൽഗാം ഭീകരാക്രമണത്തിൽ സുപ്രീം കോടതിയെ അധി ക്ഷേപിച്ച് പശ്ചിമ ബംഗാളി ലെ ബിജെപി മുൻ അധ്യ ക്ഷൻ ദിലീപ് ഘോഷ്. ബർധമാൻ ജില്ലയിൽ സം ഘടിപ്പിച്ച ബിജെപി റാലിയി ലായിരുന്നു നേതാവിൻ്റെ അധി ക്ഷേപ പരാമർശം. 2024ൽ ജമ്മു കശ്മീർ നിയമസഭാ തെര ഞ്ഞെടുപ്പ് നടത്താൻ അനുമതി നൽകിയ സുപ്രീം കോടതിയാ ണ് പഹൽഗാം ഭീകരാക്രമണ ത്തിന് ഉത്തരവാദി. കോടതി വിധി കാരണമാണ് ജനങ്ങൾ ക്ക് ജീവൻ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ അഭിപ്രായം മാനിക്കാതെ സുപ്രീം കോടതി തെരഞ്ഞെടുപ്പിന് അനുമതി നൽകി. ഇപ്പോൾ കോടതി കാരണം വിനോദസഞ്ചാരികൾ മരിക്കേണ്ടി വന്നു. ഇതിന് പൂർണമായും ഉത്തരവാദി ചീഫ് ജസ്റ്റിസ് അടക്കമുള്ള സുപ്രീം കോടതിയാണെന്നും ദിലീപ് ഘോഷ് ആരോപിച്ചു. നേരത്തെ സുരക്ഷാ വീഴ്ചയുടെ പേരിൽ ജമ്മു കശ്മീർ മുഖ്യ മന്ത്രി ഒമർ അബ്ദുള്ളയെ ഘോ ഷ് തരംതാണ ഭാഷയിൽ വി മർശിച്ചിരുന്നു. തൊട്ടുപിന്നാ ലെയാണ് പരമോന്നത കോട തിക്കെതിരെ തിരിഞ്ഞത്. തെരഞ്ഞെടുപ്പ് നടത്താൻ കോടതിയെ സമീപിച്ച രാഷ്ട്രീയ പാർട്ടി നേതാക്കളെയും ദിലീപ് ഘോഷ് റാലിയിൽ അധിക്ഷേപിച്ചിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സുപ്രീം കോടതിയെ കുറ്റപ്പെടുത്തി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്ത് വന്നിരുന്നു. ആഭ്യന്തര യുദ്ധങ്ങൾക്ക് സുപ്രീം കോടതി യെയും ചീഫ് ജസ്റ്റിസിനെയും വിമർശിച്ച ദുബെ കോടതി പാർലമെൻ്റിൻ്റെ അധികാരം കവർന്നെടുക്കാൻ ശ്രമിക്കുന്ന തയും ആരോപിച്ചിരുന്നു.