കൊൽക്കത്ത: വഖഫ് നിയമഭേദഗതിക്കെതിരെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നടന്ന പ്രതിഷേധറാലി കലാപമായി മാറിയതിന് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചനയുണ്ടെന്ന് വസ്തുതാന്വേഷണ സംഘം. മൂന്ന് പേരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കാനും ഇടയായ സംഭവത്തിൽ തീവ്ര ഹിന്ദു ത്വ സംഘടനകളുടെ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നതാ യും അന്വേഷണ സംഘം കണ്ടത്തി.
മതപരമായ ധ്രുവീകരണം, ഭരണകൂട നിഷ്ക്രിയത്വം, പൊലീസ് അടിച്ചമർത്തൽ എന്നിവയും വിഷയം സങ്കീർണമാക്കി. ഇരകൾ, ദൃക്സാക്ഷികൾ, പ്രദേശവാസികൾ, പൊലീസ്, സർക്കാർ പ്രതിനി ധികൾ എന്നിവരുമായി ആശയ വിനിമയം നടത്തിയാണ് റിപ്പോർ ട്ട് തയ്യാറാക്കിയത്. ഏപ്രിൽ പതി നൊന്നിന് വഖഫ് ഭേദഗതി നി യമത്തിനെതിരെ ധുലിയാനിലെ ഘോഷ് പാരയിൽ നടന്ന പ്രതിഷേധ റാലിക്കിടെ കല്ലേറ് ഉണ്ടാ യതോടെയാണ് സംഘർഷം പൊ ട്ടിപ്പുറപ്പെട്ടത്. പെട്ടെന്നുള്ള ആക്രമണത്തിൽ പ്രകോപിതരായ പ്രതിഷേധക്കാർ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള കടകൾ നശിപ്പിച്ചതാണ് കലാപത്തിന് വഴി മരുന്നിട്ടത്.
മുസ്ലിം പ്രതിഷേധക്കാർക്ക് നേരെ മനഃപൂർവം കല്ലേറ് നടത്തു കയായിരുന്നു. ഇതിന് പിന്നിൽ തീവ്ര ഹൈന്ദവ സംഘടനാ പ്രവർത്തകരായിരുന്നു. കല്ലേറ് നടത്തിയ മൂന്നു പേരും ഹിന്ദുത്വ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരായിരുന്നു. സംഘർഷം അമർച്ച ചെയ്യാൻ പൊലീസ് ശ്രമിക്കാത്തത് കലാ പത്തിന്റെ തീവ്രത വർധിപ്പിച്ചു.രാമനവമി ആഘോഷ വേള യിൽ സംസ്ഥാനത്ത് ഉണ്ടാകുന്ന മതപരമായ സംഘർഷത്തിന് സമാനമായ കാര്യങ്ങളാണ് ഈ മാസം 11നും സംഭവിച്ചത്. ഫെമിനിസ്റ്റ് ഇൻ റെസിസ്റ്റൻ സ് (എഫ്ഐആർ), അസോസി യേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ്, നാരി ചേതന, കമ്മിറ്റി ഫോർ ദി റീലീസ് ഓഫ് പൊളിറ്റിക്കൽ പ്രി സണേഴ്സ് തുടങ്ങിയ സംഘടനകളിലെ 17 പേരാണ് വസ്തുതാന്വേ ഷണം നടത്തിയത്.