ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ബ്രാഹ്മണ സംഘട നകളിൽ നിന്നും ഭീഷണി. ഇന്ത്യൻ സമൂഹത്തിൽ ശക്തമായി വേരോടിയ ജാതി വിവേചനത്തെ വിമർശിക്കുന്ന ഫൂലെ ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെയാണ് ബ്രാഹ്മണ സംഘടനകൾ കശ്യപിനെ ലക്ഷ്യമിട്ടിരിക്കുന്നത്.
ആനന്ദ് മഹാദേവൻ സംവിധാനം ചെയ്ത ‘ഫൂലെ’ എന്ന സിനിമ ജാതി പ്രശ്‌ങ്ങൾ ചിത്രീകരിക്കുന്നതിന്റെ പേരിൽ ചർച്ചകൾക്ക് തുടക്കമിട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ചി ത്രത്തെക്കുറിച്ചുള്ള വിമർശനങ്ങൾ ക്ക് മറുപടി നൽകുന്നതിനിടെയാ ണ് കശ്യപ് ബ്രാഹ്മണരെ കുറിച്ച് വിവാദ പരാമർശം നടത്തിയത്. ‘ബ്രാഹ്‌മണന്മാരുടെ മേൽ ഞാൻ മൂത്രമൊഴിക്കും’ എന്നായിരുന്നു അനുരാഗിന്റെ കമന്റ്. കടുത്ത എതിർപ്പുകൾ നേരിട്ടതിനെ തുടർ ന്ന് കശ്യപ് ശനിയാഴ്ച ക്ഷമാപ ണം നടത്തിയിരുന്നു.
അനുരാഗ് കശ്യപിന്റെ മുഖത്ത് കറുപ്പ് പുരട്ടുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ചാണക്യ സേന രം ഗത്തെത്തി, സർവ ബ്രാഹ്മണ മഹാസഭ, ബ്രാഹ്മണ സേവ സം ഘം, അഖിലേന്ത്യാ ബ്രാഹ്മണ മഹാസഭ, വിശ്വ ബ്രാഹ്മണ പരി ഷത്ത്, അഖിലേന്ത്യാ ബ്രാഹ്മണ സംഘം തുടങ്ങിയ സംഘടനക ളും പ്രതിഷേധവുമായി രംഗത്തു ണ്ട്. നിലവിൽ അനുരാഗ് കശ്യ പിനെതിരെ ജയ്പൂരിൽ എഫ്ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.