BREAKING NEWS

ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: ജഗ്ഗി വാസുദേവിന്റെ ഇഷ യോഗ ഹോം സ്കൂൾ ജീവനക്കാർക്കും മുൻ വിദ്യാർത്ഥിക്കുമെതിരെ പോക്‌സോ കേസ്, കുറ്റവാളികളെ സംരക്ഷിച്ച് പോലീസ്

· · 1 min read
Share: Copied!

കോയമ്പത്തൂര്‍: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ ജീവനക്കാർക്കെതിരെ പോക്സോ കേസെടുത്ത് പൊലീസ്. കോയമ്പത്തൂർ ഇഷ യോഗ ഹോം സ്കൂളിലെ നാല് ജീവനക്കാർക്കും മുൻ വിദ്യാർത്ഥിക്കുമെതിരെയാണ്‌ കേസെടുത്തത്. ആന്ധ്ര സ്വദേശിയായ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് അമ്മ നൽകിയ പരാതിയിൽ നടപടി.

പരാതി പിൻവലിക്കാൻ സമ്മർദവും ഭീഷണിയും ഉണ്ടായിയെന്ന് പരാതിക്കാരി പറയുന്നു. ആരോപണവിധേയൻ സ്വാധീനമുള്ള കുടുംബാഗം എന്നായിരുന്നു സ്കൂൾ അധികൃതർ മറുപടിയെന്നും പരാതിക്കാരി പറയുന്നു. ലൈംഗിക അതിക്രമം നേരിട്ടത് പെൺകുട്ടി ആയിരുന്നെങ്കിൽ നടപടി എടുത്തേനേ എന്നും സ്കൂൾ അധികൃതർ മറുപടി നൽകിയതായി വിദ്യാർത്ഥിയുടെ അമ്മ പറയുന്നു.

കേസെടുക്കാതിരിക്കാൻ കോയമ്പത്തൂർ പൊലീസും പരമാവധി ശ്രമിച്ചെന്നും ആക്ഷേപമുണ്ട്.നവംബറിലാണ് വിദ്യാർത്ഥി പരാതി നൽകുന്നത്. ജനുവരി 31ന് എഫ്ഐആര്‍ ഇട്ടു. കേസെടുത്തെന്ന് അറിയിച്ചതും പരാതിക്കാർക്ക് പകർപ്പ് നൽകിയതും മാർച്ച് അവസാന ആഴ്ചയിലാണ്. പോക്സോ 10, 21(2), 9(1) വകുപ്പുകളും ബിഎൻഎസ് 476 വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാന്‍ പൊലീസ് തയ്യാറായില്ല. സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കമെന്നാണ് ഇഷ ഫൗണ്ടേഷൻ്റെ പ്രതികരണം.

BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാ​ഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്ക​ഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
11 Nov 2026
BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026
BREAKING NEWS
ലൂവ്രിനെയും ബ്രിട്ടീഷ് മ്യൂസിയത്തെയും മറികടക്കും; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ; ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ’യു​ഗ് യു​ഗീൻ ഭാരത്’ 3,230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
11 Nov 2026