കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഗ്രാമങ്ങളിൽ ജാതീയ ഉച്ച നീചത്വങ്ങളും ആചാരത്തിൻ്റെ പേരിൽ അനാചാരങ്ങൾ അടി ച്ചേല്പിക്കലും നിർബാധം നടക്കു ന്നു. ഗോത്രവർഗക്കാർക്കിടയിൽ മുമ്പ് നിലനിന്നിരുന്ന ബ്രാഹ്മണ ബന്ധന എന്ന മനുഷ്യത്വരഹിതമായ ആചാരം 2015 മുതലാണ് ഉത്സവത്തിന്റെ ഭാഗമായി കുർമസോൾ എന്ന പ്രദേശത്ത് വീണ്ടും അവതരിച്ചത്. ഗോത്ര സംസ്കാരം നശിപ്പിക്കുകയാണ് ലക്ഷ്യം.
ജാതീയമായ അടിച്ചേല്പിക്കലുകൾ ഗോത്ര സമൂഹത്തിൽ ആശ ങ്കകളുയർത്തുന്നു. ബംഗാളി വർ ഷത്തിൻ്റെ അവസാന ദിവസ മായ ചൈത്ര സംക്രാന്തിയിൽ കുർമസോളിലെയും അയൽ ഗ്രാ മങ്ങളിലെയും ബ്രാഹ്മണരല്ലാത്ത പുരുഷന്മാർ സാഷ്ടാംഗം വീണു കിടന്ന് ഒരു ബ്രാഹ്മണ പുരോ ഹിതന് കടന്നുപോകാൻ മനു ഷ്യപാത സൃഷ്ടിക്കുന്നു. വരുന്ന വർഷം സമൃദ്ധി ലഭിക്കുമെന്നാ ണ് വിശ്വസിപ്പിക്കുന്നത്. ഈ മാസം 14ന് 200 മീറ്റർ നീളത്തി ലാണ് എട്ട് ഗ്രാമങ്ങളിലെ അബ്രാഹ്മണ പുരുഷന്മാർ പൂജാരിക്ക് ചവിട്ടി നടക്കാനായി കി ടന്നത്.
ഒരു ദിവസം ഉപവസിക്കുക യും അടുത്തദിവസം സസ്യാഹാ രം മാത്രം കഴിക്കുകയും ചെയ്യും. അതിനടുത്ത ദിവസം ബ്രാഹ്മണ ന്റെ പാദങ്ങൾ നെഞ്ചിൽ ചവി ട്ടുമ്പോൾ ഒരു വർഷം മുഴുവനും എല്ലാ അനുഗ്രഹങ്ങളും ലഭിക്കു ന്നു. ഞങ്ങളുടെ മുത്തച്ഛന്മാരുടെ കാലത്തേയുള്ള വിശ്വാസമാണി തെന്ന് ചടങ്ങിൽ പങ്കെടുത്ത കൃഷ്ണപാദ മഹാതോ പറഞ്ഞു.
ചടങ്ങിൽ പങ്കെടുത്തില്ലെങ്കിൽ സാമൂഹ്യമായി ഒറ്റപ്പെടുത്തുമെന്നും വ്യക്തമാക്കി.തൃണമൂൽ കോൺഗ്രസിൻ്റെയും ബിജെപിയുടെയും മേൽനോട്ട ത്തിൽ ക്ഷേത്രത്തോട് ചേർന്ന് രണ്ട് ഗ്രാമമേളകൾ നടക്കുന്നുണ്ട്. അവരാരും ഇതിനെ എതിർക്കു ന്നില്ല. 2017ലെ ഉത്സവമേളയിൽ സംഘർഷമുണ്ടായതോടെയാണ് രണ്ട് മേളകൾ ഉണ്ടായത്.സംസ്ഥാനത്തെ സർക്കാർ സ്കൂളു കളുടെ അവസ്ഥ മോശമായതി നാൽ ആർഎസ്എസ് നടത്തു ന്ന കുർമാസോൾ ശാരദ വിദ്യാ പീഠ് സ്കൂളിന്റെ സ്വാധീനവും ആശങ്കകൾക്ക് ആക്കം കൂട്ടുന്നു.ആർഎസ്എസ് അജണ്ടയ്ക്ക് അനുസൃതമായ പാഠ്യപദ്ധതിയാ ണ് ഇവിടെയുള്ളത്. ചുറ്റുമുള്ള ഗ്രാ മങ്ങളിലും ആർഎസ്എസ് സ്കൂളു കൾ സ്ഥാപിക്കുകയും ദളിതരെ ബ്രാഹ്മണരുടെ കാലിന് കീഴിൽ നിർത്തുന്ന സംവിധാനം വീണ്ടും ഉണ്ടാക്കിയെടുക്കുകയുമാണെന്ന് പ്രദേശവാസിയായ യുവാവ് കാ ന്തി പ്രസാദ് പറഞ്ഞു. ബ്രാഹ്മ ണരെ അനുസരിക്കാനും ഗോ ത്രാചാരങ്ങളെ മോശമായി കാ ണാനും വിദ്യാർത്ഥികളെ പഠി പ്പിക്കുന്നുണ്ടെന്ന് പ്രദേശവാസി കൾ പറയുന്നു.