കൊച്ചി: സ്വർണവിലയിൽ കേരളത്തിൽ റെക്കോർഡ് കുതിച്ചുകയറ്റം. ഒറ്റയടിക്ക് ഗ്രാമിന് 270 രൂപ കൂടി 8560 രൂപയും പവന് 2160 രൂപയും കൂടി 68,480 രൂപയിലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. യുഎസ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധമാണ് സ്വർണ്ണവിലയിൽ വൻ കുതിപ്പിന് കളമൊരുക്കി. അന്താരാഷ്ട്ര സ്വർണ്ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറിൽ അധികമാണ് വർദ്ധിച്ചത്.
ആഭ്യന്തര വിലവർധനവും റെക്കോർഡിലെത്തി നിൽക്കുകയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 3126 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.23 ലും ആണ്. അതേസമയം 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7050 രൂപയും വെള്ളി ഗ്രാമിന് 105 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഇതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,000 രൂപയ്ക്ക് മുകളിൽ നൽകണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു. സ്വർണ്ണവില വലിയതോതിൽ കുറയുമെന്ന് പ്രതീക്ഷയിൽ അഡ്വാൻസ് ബുക്കിംഗ് എടുത്ത് സ്വർണ വ്യാപാരികൾ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.