BREAKING NEWS

ഒന്ന് പതുങ്ങി.., പിന്നെ ഒറ്റക്കുതിപ്പായിരുന്നു….!!! ഇറങ്ങിയതിലും വേ​ഗത്തിൽ കുതിച്ചുകയറി പൊന്ന്, പവന് ഒറ്റയടിക്ക് 2160 രൂപ കൂടി 68,480 രൂപയായി, പണികിട്ടിയത് അഡ്വാൻസ് ബുക്കിങ്ങെടുത്ത വാപാരികൾക്ക്, അന്താരാഷ്ട്ര സ്വർണ്ണവില ഒറ്റ ദിവസം 100 ഡോളറിന് മുകളിൽ കയറുന്നത് ചരിത്രത്തിൽ ആദ്യം ‌‌‌

· · 1 min read
Share: Copied!

കൊച്ചി: സ്വർണവിലയിൽ കേരളത്തിൽ റെക്കോർഡ് കുതിച്ചുകയറ്റം. ഒറ്റയടിക്ക് ​ഗ്രാമിന് 270 രൂപ കൂടി 8560 രൂപയും പവന് 2160 രൂപയും കൂടി 68,480 രൂപയിലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. യുഎസ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധമാണ് സ്വർണ്ണവിലയിൽ വൻ കുതിപ്പിന് കളമൊരുക്കി. അന്താരാഷ്ട്ര സ്വർണ്ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറിൽ അധികമാണ് വർദ്ധിച്ചത്.

ആഭ്യന്തര വിലവർധനവും റെക്കോർഡിലെത്തി നിൽക്കുകയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 3126 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.23 ലും ആണ്. അതേസമയം 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 7050 രൂപയും വെള്ളി ​ഗ്രാമിന് 105 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഇതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,000 രൂപയ്ക്ക് മുകളിൽ നൽകണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു. സ്വർണ്ണവില വലിയതോതിൽ കുറയുമെന്ന് പ്രതീക്ഷയിൽ അഡ്വാൻസ് ബുക്കിംഗ് എടുത്ത് സ്വർണ വ്യാപാരികൾ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

ചൈനയ്ക്ക് മാപ്പില്ല!! 104 ൽ നിന്ന് 125 ശതമാനത്തിമാക്കി ഉയർത്തി യുഎസ്, മറ്റു രാജ്യങ്ങളുടെമേലുള്ള പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചു, ഇനി അടിസ്ഥാന പകരച്ചുങ്കം മാത്രം

പകരച്ചുങ്കത്തിന് ‘പകരം’ പണി കൊടുത്ത് ചൈന, യുഎസ് ഡോളർ വാങ്ങുന്നത് വെട്ടിച്ചുരുക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം!! വ്യാഴാഴ്ച സ്വർണവില കുതിച്ചുയർന്നേക്കും, പവന് 1600 രൂപ വരെ വർദ്ധനയ്ക്കു സാധ്യത

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026