BREAKING NEWS

ചൈനയ്ക്ക് മാപ്പില്ല!! 104 ൽ നിന്ന് 125 ശതമാനത്തിമാക്കി ഉയർത്തി യുഎസ്, മറ്റു രാജ്യങ്ങളുടെമേലുള്ള പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചു, ഇനി അടിസ്ഥാന പകരച്ചുങ്കം മാത്രം

· · 1 min read
Share: Copied!

വാഷിങ്ടൻ: യുഎസ് ഉൽപന്നങ്ങൾക്ക് അന്യായ ഇറക്കുമതി തീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ട്രംപ് ചുമത്തിയ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചു. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് ഏർപ്പെടുത്തിയ പകരച്ചുങ്കമാണ് താൽകാലികമായി മരവിപ്പിച്ചത്. 90 ദിവസത്തേക്ക് അടിസ്ഥാന പകരച്ചുങ്കം 10 ശതമാനം മാത്രമായിരിക്കും ഉണ്ടാവുക. എന്നാൽ ചൈനയ്ക്ക് ഇളവ് നൽകാൻ തയാറാകാതിരുന്ന യുഎസ്, ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയർത്തുകയും ചെയ്തു. ചൈനയ്‌ക്കു മേൽ മൂന്നാം തവണയാണ് യുഎസ് പകരച്ചുങ്കം ചുമത്തുന്നത്.

യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ദ്രോഹിക്കുകയാണ് എന്നാരോപിച്ചാണ് ട്രംപ് പകരം തീരുവയ്ക്കുള്ള നടപടികൾ തുടങ്ങിയത്. ഏപ്രിൽ രണ്ടിനകം ഇറക്കുമതി തീരുവ പിൻവലിച്ചില്ലെങ്കിൽ പകരച്ചുങ്കം പ്രാബല്യത്തിൽ വരുമെന്നാണ് പറഞ്ഞിരുന്നത്. അമേരിക്കൻ പണം കൊണ്ട് മറ്റു രാജ്യങ്ങൾ സമ്പന്നരായെന്നും പുതിയ നടപടിയിലൂടെ രാജ്യത്ത് കൂടുതൽ വ്യവസായങ്ങൾ വരുമെന്നും ദേശീയ കടവും ടാക്സ് നിരക്കുകളും കുറയ്ക്കാൻ കഴിയുമെന്നും ട്രംപ് പറഞ്ഞു.

അതേസമയം അമേരിക്കൻ ഉത്പ്പന്നങ്ങളുടെ തീരുവ 34 ശതമാനത്തിൽനിന്നു 84 ശതമാനമായി ചൈന ഉയർത്തി. ഏപ്രിൽ 10 മുതൽ പുതിയ തീരുവ നിലവിൽ വരും. ചൈനയ്ക്കെതിരെ ആദ്യം ട്രംപ് 34 ശതമാനം തീരുവ ചുമത്തുകയും ഇതിനു തിരിച്ചടിയായി ചൈന യുഎസിനെതിരെ 34 ശതമാനം തീരുവ ചുമത്തുകയും ചെയ്തിരുന്നു. പിന്നാലെ ചൈനയുടെ നടപടിയ്ക്ക് മറുപടിയായി യുഎസ് 50 ശതമാനം അധിക തീരവ കൂടി ചുമത്തി.

ഇതോടെ ചൈനീസ് ഉത്പ്പന്നങ്ങൾക്ക് മുകളിലുള്ള നികുതി 104 ശതമാനമായി ഉയർന്നു. ഇതിനു മറുപടിയായാണ് ഇപ്പോൾ ചൈന നികുതി വർധിപ്പിച്ചിരിക്കുന്നത്. ‘‘അമേരിക്ക വ്യാപാര നിയന്ത്രണങ്ങൾ വർധിപ്പിച്ചാൽ, ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും അവസാനം വരെ പോരാടാനും ചൈനയ്ക്ക് ഉറച്ച ഇച്ഛാശക്തിയും മാർഗങ്ങളുമുണ്ട്’’ – ചൈനയുടെ വാണിജ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ചൈനീസ് ബാങ്കുകളോട് ഡോളറുകൾ വാങ്ങുന്നത് വെട്ടിച്ചുരുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

പകരച്ചുങ്കത്തിന് ‘പകരം’ പണി കൊടുത്ത് ചൈന, യുഎസ് ഡോളർ വാങ്ങുന്നത് വെട്ടിച്ചുരുക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം!! വ്യാഴാഴ്ച സ്വർണവില കുതിച്ചുയർന്നേക്കും, പവന് 1600 രൂപ വരെ വർദ്ധനയ്ക്കു സാധ്യത

 

BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026