ഗാന്ധിനഗർ: ഗുജറാത്തിൽ ബി ജെപി എംഎൽഎമാരുടെ അപമാനപരാമർശങ്ങളിൽ നിന്നും സ്പീക്കറോട് സംരക്ഷണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഏക മുസ്ലിം നിയമസഭാംഗമായ ഇമ്രാൻ ഖേദാവാല. പ്രത്യേക സമുദായാത്തിൽ നിന്നുള്ള വ്യക്തിയെന്ന് പരാമർശിച്ച് ബിജെപി എംഎൽഎമാർ അപമാനിക്കുന്നുവെന്നായിരുന്നു ഖേദാവാല യുടെ പരാതി.
നിയമസഭാ ചോദ്യോത്തര വേളയിൽ അഹമ്മദാബാദിലെ വിശാല സർക്കിളിനും കർഖേ ജ് ക്രോസ് റോഡിനുമിടയിലു ള്ള മേൽപ്പാലത്തിന്റെ നിർമ്മാണം എപ്പോൾ പൂർത്തിയാകുമെന്ന് ഖേദാവാല ചോദിച്ചിരുന്നു.
റോഡിൽ നിറയെ ഒരു പ്രത്യേക സമുദായക്കാർ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. നിങ്ങളുടെ ആളുകൾ നടത്തുന്ന കയ്യേറ്റം തടയേണ്ടത് പ്രത്യേക സമുദായത്തിന്റെ എംഎൽഎയായ നിങ്ങളുടെ കടമ യാണെന്നുമായിരുന്നു മന്ത്രി ജഗ ദീഷ് വിശ്വകർമ്മയുടെ മറുപടി. ഇതിനു പിന്നാലെയാണ് ഖേദാവല സ്‌പീക്കറോട് പരാതി പറഞ്ഞത് .തുടർന്ന് വ്യക്തിപരമായ പരാമർശങ്ങൾ നടത്തരുതെന്ന് സ്പീ ക്കർ ശങ്കർ ചൗധരി എല്ലാ എം എൽഎമാർക്കും നിർദേശം നൽ കി.