BREAKING NEWS

കുഴിയെടുത്തത് കുഴൽക്കിണർ കുത്താനെന്നു പറഞ്ഞ്, ഭാര്യയുമായുള്ള വഴിവിട്ട ബന്ധം തിരിച്ചറിഞ്ഞ യുവാവിനെ ഭർത്താവും സുഹൃത്തും ചേർന്ന് ജീവനോടെ കുഴിച്ചുമൂടി, സംഭവം നടന്നത് കഴിഞ്ഞ ഡിസംബറിൽ, യുവാവിനെ കുഴിച്ചിട്ടത് കൈകാലുകൾ ബന്ധിച്ച്, വായിൽ ടേപ്പ് ഒട്ടിച്ച്- പ്രതികൾ പിടിയിൽ

· · 1 min read
Share: Copied!

റോഹ്‌തക്ക്: ഭാര്യയുമായുള്ള വഴിവിട്ട ബന്ധം തിരിച്ചറിഞ്ഞ വീട്ടുടമയും സുഹൃത്തുക്കളും ചേർന്ന് വാടകക്കാരനെ ജീവനോടെ കുഴിച്ചുമുടിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ബാബ മസ്തനാഥ് സർവകലാശാലയിലെ യോഗ അദ്ധ്യാപകനായിരുന്ന ജഗ്ദീപാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ റോഹ്‌തക്കിലാണ് സംഭവം. കേസിൽ വീട്ടുടമയായ ഹർദീപും സുഹൃത്തുക്കളിലൊരാളായ ധരംപാലുമാണ് പിടിയിലായത്. ഹർദീപിന്റെ ഭാര്യയുമായി ജഗ്ദീപിന് വഴിവിട്ട ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്.

2024 ൽ അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തി ജയിലിലായി, ജാമ്യത്തിലിറങ്ങിയ പ്രതി മകനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം- അറസ്റ്റിൽ, ആക്രമണം കുട്ടി സ്കൂൾ വിട്ട് വരുന്നതിനിടെ

2024 ഡിസംബറിൽ നടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. പ്രദേശത്തെ ഒരു പാടത്ത് ഏഴടി ആഴമുള്ള കുഴിയെടുത്താണ് പ്രതികൾ യുവാവിനെ കുഴിച്ചിട്ടത്. ചർഖി ദാദ്രിയിലെ പാന്താവാസ് ​ഗ്രാമത്തിൽ വച്ച് ജോലിക്കാരുടെ സഹായത്തോടെ ഹർദീപ് കുഴിയെടുത്തിരുന്നു. കുഴൽ കിണറിനുവേണ്ടിയാണെന്നാണ് ചോദിച്ചവരോടെല്ലാം ഹർദീപ് പറഞ്ഞിരുന്നത്. പിന്നീട് ഡിസംബർ 24ന് ഹർദീപും സുഹൃത്തുക്കളും ചേർന്ന് ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ജ​ഗ്ദീപിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുഴിയിലിടുന്നതിന് മുൻപ് പ്രതികൾ ജഗ്ദീപിന്റെ കൈകാലുകൾ കെട്ടിയിട്ടിരുന്നു. കുഴിയുടെ അടുത്തെത്തിയ ശേഷമാണ് ഇവർ ജഗ്ദീപിനെ ജീവനോടെ കുഴിച്ചുമൂടാൻ തീരുമാനിച്ചതെന്ന് പോലീസ് അറിയിച്ചു. ശബ്ദമുണ്ടാക്കാതിരിക്കാൻ ജ​ഗ്ദീപിന്റെ വായ ടേപ്പു ഉപയോഗിച്ച് മൂടിയിരുന്നു.

ഇടയ്ക്ക് ശ്വാസം കിട്ടുന്നില്ല, മരണത്തിന്റെ വക്കിലെത്തി, ചികിത്സ നിർത്തി അദ്ദേഹത്തെ സമാധാനത്തോടെ മരിക്കാൻ അനുവദിച്ചാലോയെന്നുവരെ ചിന്തിച്ചു!! മാറ്റിയത് ശ്രമിക്കു… കൈവിടരുതെന്ന നഴ്സിന്റെ സന്ദേശം- മാർപ്പാപ്പയുടെ ഹോസ്പിറ്റൽ ജീവിതം വിവരിച്ച് ഡോക്ടർ

പിന്നീട് ജ​ഗ്ദീപിനെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. ജഗ്ദീപ് നടത്തിയ ഫോൺ കോളുകളാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ഒടുവിൽ ഹർദീപും ധരംപാലും അറസ്റ്റിലാകുകയായിരുന്നു. ഇവർ കുറ്റം സമ്മതിച്ചു. മാർച്ച് 24നാണ് ജഗ്ദീപിന്റെ മൃതദേഹം പുറത്തെടുത്തത്. കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലാകാനുണ്ട്.

BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
നിയമം കാക്കുന്ന ന്യായാധിപന്റെ മകൻ ചെയ്തതെല്ലാം നിയമലംഘനങ്ങൾ, 17 കാരൻ കാറിനു പുറമേ ലൈസെൻസില്ലാതെ ബൈക്കും പറത്തും!! ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്, ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് കസ്റ്റഡിയിലെടുത്തു, ജഡ്ജിക്ക് സസ്പെൻഷന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകും, കൗമാരക്കാരന് 2...
28 Oct 2026
BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026