തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. കല്ലമ്പലം നാവായിക്കുളം സ്വദേശിനി 15 വയസുകാരി ഗ്രീഷ്മ ജി ഗിരീഷാണ് മരിച്ചത്. പരീക്ഷാപ്പേടിയെ തുടര്‍ന്ന് കുട്ടി ജീവനൊടുക്കിയതെന്നാണ് സംശയം. അതേസമയം ഗ്രീഷ്മ പഠിക്കാന്‍ മിടുക്കിയായിരുന്നു എന്ന് അധ്യാപകര്‍ പറയുന്നു. ജീവനൊടുക്കിയതിനുപിന്നില്‍ പരീക്ഷാപ്പേടി ആകാന്‍ സാധ്യത ഇല്ലെന്നും അധ്യാപകര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ നാവായിക്കുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.