ബെയ്ജിങ് : യുഎസ് നീക്കത്തില്‍ പ്രതികരണവുമായി ചൈന , .ഏപ്രില്‍ 2 മുതല്‍ പകരത്തിനു പകരം തീരുവ നടപ്പിലാക്കാനുള്ള യുഎസ് നീക്കത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചൈന. യുദ്ധമാണ് യുഎസിന് വേണ്ടതെങ്കില്‍ അവസാനം വരെ പൊരുതാന്‍ ബെയ്ജിങ് തയാറാണെന്നു ചൈന അറിയിച്ചു. ”യുഎസിന് യുദ്ധമാണ് വേണ്ടതെങ്കില്‍, അത് തീരുവ യുദ്ധമാണെങ്കിലും വ്യാപാര യുദ്ധമാണെങ്കിലും മറ്റേത് യുദ്ധമാണെങ്കിലും അവസാനം വരെ പോരാടാന്‍ ഞങ്ങള്‍ തയാറാണ്”- ചൈനീസ് എംബസിയുടെ ഔദ്യോഗിക എക്‌സ് പേജിലൂടെ അറിയിച്ചു.
ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന തീരുവ 10 ശതമാനത്തില്‍ നിന്നു 20 ശതമാനമായി ഡോണള്‍ഡ് ട്രംപ് വര്‍ധിപ്പിച്ചിരുന്നു. ഇതിനെതിരെ ചൈന ലോക വ്യാപാരസംഘടയില്‍ പരാതി നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ ഏകപക്ഷീയമായ നികുതി നടപടികള്‍ ലോക വ്യാപാരസംഘടയുടെ നിയമങ്ങള്‍ ലംഘിക്കുന്നതും ചൈന – യുഎസ് സാമ്പത്തിക, വ്യാപാര ബന്ധത്തിന്റെ അടിത്തറയിളക്കുന്നതുമാണെന്ന് ബെയ്ജിങ് വാണിജ്യ മന്ത്രാലയം അറിയിച്ചു.
യുഎസിലേക്കു ഫെന്റനൈല്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ എത്തുന്നത് തടയാന്‍ ചൈന ശ്രമിക്കുന്നില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോപണത്തിനും ബെയ്ജിങ് മറുപടി നല്‍കി. ”ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു മുകളിലെ തീരുവ ഉയര്‍ത്താനുള്ള ബാലിശമായ കാരണമാണു ഫെന്റനൈല്‍. ഇത് യുഎസിന്റെ ആഭ്യന്തര പ്രശ്‌നമാണ്. യുഎസ് ജനതയുടെ നല്ലതിനായി ഫെന്റനൈല്‍ പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ യുഎസിനെ സഹായിക്കുന്നു എന്നു മാത്രം. ഞങ്ങളുടെ സഹായങ്ങളെ അംഗീകരിക്കാതെ കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയുമാണ് യുഎസ് ചെയ്യുന്നത്. സമ്മര്‍ദം ചെലുത്തുന്നതും നിര്‍ബന്ധിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ചൈനയെ നേരിടാനുള്ള ശരിയായ മാര്‍ഗമല്ല. ഫെന്റനൈല്‍ പ്രശ്‌നം പരിഹരിക്കാന്‍ യുഎസ് ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ചൈനയെ തുല്യരായി പരിഗണിച്ച് കൂടിയാലോചനകള്‍ നടത്തുകയാണ് വേണ്ടത്” ബെയ്ജിങ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പകരത്തിനു പകരം ; യുഎസ് നീക്കത്തില്‍ പ്രതികരണവുമായി ചൈന , യുദ്ധമാണ് യുഎസിന് വേണ്ടതെങ്കില്‍ അവസാനം വരെ പൊരുതാന്‍ തയാറാണെന്നു ചൈനയും
അമേരിക്കയില്‍ നിര്‍മിക്കാത്ത ഉല്‍പന്നങ്ങള്‍ക്ക് തീരുവ ചുമത്തുമെന്നു ട്രംപ് പറഞ്ഞു. പതിറ്റാണ്ടുകളായി പല രാജ്യങ്ങളും യുഎസിനെതിരെ തീരുവ ഉപയോഗിക്കുന്നു. അവര്‍ക്കെതിരെ തിരിച്ചു തീരുവ ചുമത്താനുള്ള അവസരമാണിപ്പോള്‍ വന്നിരിക്കുന്നത്. ചൈനയ്‌ക്കെതിരെ യുഎസ് ചുമത്തുന്നതിന്റെ ഇരട്ടി തിരുവയാണ് യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ചൈന ചുമത്തുന്നത്. ദക്ഷിണ കൊറിയ നാലിരട്ടിയും. ഏപ്രില്‍ 2 മുതല്‍ പകരത്തിനുപകരം തീരുവ തുടങ്ങും. മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ക്കു നല്‍കുന്ന ഇളവുകള്‍ നിരോധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.