അമരാവതി: പ്രശസ്ത തെലുങ്ക് ചലച്ചിത്ര നടനും എഴുത്തുകാരനുമായ പോസാനി കൃഷ്ണ മുരളി ഹൈദരാബാദില്‍ അറസ്റ്റിലായി. കൃഷ്ണ മുരളിയെ (66) രാത്രി 8.45 നാണ്് അന്നമയ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഹൈദരാബാദിലെ യെല്ലറെഡ്ഡിഗുഡയിലെ ന്യൂ സയന്‍സ് കോളനിക്ക് സമീപമുള്ള അദ്ദേഹത്തിന്റെ വസതിയില്‍ നിന്നാണ് പോലീസ് നടനെ പിടികൂടിയത്. സമൂഹത്തില്‍ വിദ്വേഷം വളര്‍ത്താനും ആളുകള്‍ക്കിടയില്‍ ശത്രുതയ്ക്കും കാരണമായി എന്ന് കാണിച്ച് ബിഎന്‍എസ് സെക്ഷന്‍ 196, 353 (2), 111 എന്നിവ 3 (5) യ്‌ക്കൊപ്പം ബിഎന്‍എസ്എസ് സെക്ഷന്‍ 47 (1), (2) എന്നിവ പ്രകാരമാണ് കൃഷ്ണമുരളിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
മുന്‍ ഗണ്ണവാരം എംഎല്‍എയും വൈഎസ്ആര്‍സിപി നേതാവുമായ വല്ലഭനേനി വംശിയുടെ അറസ്റ്റിന് തൊട്ടുപിന്നാലെയാണ് കൃഷ്ണ മുരളിയുടെ അറസ്റ്റ്.
വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍സിപിയുമായി ഭരണകാലത്ത് ആന്ധ്രാപ്രദേശ് ഫിലിം, ടിവി, തിയേറ്റര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (എപിഎഫ്ടിടിഡിസി) ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.
Summary: actor arrested