ഗോദാവരി: പക്ഷിപ്പനി ഭീതിക്കിടെ ചിക്കന്‍ ബിരിയാണി ചലഞ്ചുമായി കോഴി വ്യവസായികള്‍. ആന്ധ്രപ്രദേശിലാണ് സംഭവം. കോഴി-മുട്ട മേളയാണ് ഇവര്‍ നടത്തുന്നത്. സൗജന്യമായി ബിരിയാണി വിതരണം ചെയ്യുന്നതിനാല്‍ നിരവധിപേരാണ് ഇവിടേക്കെത്തുന്നത്. ബോധവല്‍ക്കരണ കാമ്പെയ്നുകളിലൂടെ കോഴി വ്യവസായം വീണ്ടെടുക്കുന്നതിനാണ് വ്യാപാരികള്‍ ശ്രമിക്കുന്നത്.
പക്ഷി പനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാപകമായതിനെത്തുടര്‍ന്നാണ് ആന്ധ്രാപ്രദേശിലെ പൗള്‍ട്രി അസോസിയേഷന്‍ 24ന് കിഴക്കന്‍ ഗോദാവരി ജില്ലയിലെ രാജമുണ്ട്രി ആര്‍ട്സ് കോളേജ് പരിസരത്ത് ഒരു ചിക്കന്‍-മുട്ട മേള സംഘടിപ്പിച്ചിരിക്കുന്നത്.
പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി ചിക്കന്‍ ബിരിയാണിയും പുഴുങ്ങിയ മുട്ടയുമാണ് സംഘാടകര്‍ നല്‍കിയത്. വൈവിധ്യമാര്‍ന്ന ചിക്കന്‍ വിഭങ്ങളും മേളയില്‍ വിതരണം ചെയ്തിരുന്നു. സംഗതി വൈറലായതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഈ മേളകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. രാജമുണ്ട്രിയിലെ പ്രകാശ് നഗറിലെ വനിതാ കോളേജിന് സമീപമുള്ള ‘ക്രാക്ക് ഓണ്‍’ എന്ന ഭക്ഷണശാലയില്‍ മുട്ട പ്രേമികള്‍ക്കായി 40-ലധികം ഇനം മുട്ട ഓംലെറ്റുകളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
Summary: You can eat chicken biryani as much as you want for free…