തിരുവനന്തപുരം: കേരളത്തെ നടുക്കിയ കൂട്ടക്കൊല തിരുവനന്തപുരത്ത്. സഹോദരനേടക്കം 5 പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിലെത്തി വെളിപ്പെടുത്തുകയായിരുന്നു. അഫാൻ എന്ന ഇരുപത്തിമൂന്നുകാരനാണ് കൂട്ടക്കൊലനടത്തിയത്. ബന്ധുക്കളായ 5 പേരെ മൂന്ന് വിടുകളിലായാണ് ഇയാൾ കൊലപ്പെടുത്തിയതെന്നും വിവരമുണ്ട് ഇതിൽ അഞ്ചു പേരുെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. സഹോദരനേയടക്കം ആറുപേരെ കൊലപ്പെടുത്തിയെന്നാണു യുവാവിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യം പരിശോധിക്കുകയാണെന്നു പോലീസ് പറഞ്ഞു.
തലസ്ഥാനത്ത് കൂട്ടക്കൊല; വെഞ്ഞാറമൂട് ആറുപേരെ വെട്ടിക്കൊന്നെന്ന് 23കാരന്‍റെ കുറ്റസമ്മതം; നടുക്കം
ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് വൈദ്യപരിശോധന, പി.സി. ജോര്‍ജിന് ഇ.സി.ജി. വേരിയേഷന്‍; കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു
ആക്രമണത്തിൽ അമ്മയ്ക്കും ഗുരുതരമായി പരുക്കേറ്റു. പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടിൽ 88 വയസ്സുള്ള വൃദ്ധ തലക്കടിയേറ്റാണ് മരിച്ചത്. ഇത് യുവാവിന്റെ പിതാവിന്റെ സഹോദരിയാണ്. 13 വയസുള്ള സഹോദരൻ അഫ്‌സാനെയും പെൺസുഹൃത്തിനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മാതാവ് ഷെമിയെ ഗുരുതര പരുക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണു പ്രാഥമിക നിഗമനം.