BREAKING NEWS

പ്രസവ ശസ്ത്രക്രിയ നടത്തി പ്ലസ് ടു വിദ്യാര്‍ത്ഥിയും ബിഎ ബിരുദധാരിയും, പിന്നാലെ അമിത രക്തസ്രാവം, യുവതിക്ക് ദാരുണാന്ത്യം, ലൈസന്‍സില്ലാത്ത ആശുപത്രിക്കെതിരെ പ്രതിഷേധവുമായി കുടുംബം, രണ്ടുപേര്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

ലക്നൗ: ഉത്തർപ്രദേശിൽ സ്വകാര്യ ആശുപത്രിയിൽ  പ്ലസ് ടു വിദ്യാര്‍ഥിയും ബിഎ ബിരുദധാരിയും  ചേർന്ന് പ്രസവ ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം.  അംബേദ്‌കർനഗറിലുള്ള രജിസ്ട്രേഷൻ പോലുമില്ലാത്ത സ്വകാര്യ ആശുപത്രിയിലാണ് സംഭവം. അഞ്ച് വർഷമായി ഈ ആശുപ്രതി അനധികൃതമായി പ്രവർത്തിക്കുകയാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ പ്രതികളായ യോഗേഷ് വർമ (32), ശുഭം വിശ്വകർമ (19) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്തു.

കഴിഞ്ഞ അഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം. പ്രിയങ്കയെന്ന ഗർഭിണിയായ യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിച്ചു. ബിഎ മാത്രം വിദ്യാഭ്യാസമുള്ള യോഗേഷ് ശസ്ത്രക്രിയ നടത്തുകയും പ്ലസ് ടു വിദ്യാര്‍ഥിയായ ശുഭം സഹായിക്കുകയുമായിരുന്നെന്ന് പൊലീസ് കണ്ടെത്തി. പ്രസവത്തിന് ശേഷം പെൺകുഞ്ഞിനെ പുറത്തെടുത്തു.

അനസ്തേഷ്യയുടെ ഡോസ് കൂടിപ്പോയതിനാൽ പ്രിയങ്കയുടെ ബോധം നഷ്ടമാവുകയും അമിത രക്‌തസ്രാവവും ആരംഭിച്ചു. യുവതിയുടെ നില വഷളായതോടെ ലക്നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പ്രിയങ്ക മരിച്ചതോടെ കുടുംബാംഗങ്ങൾ ആശുപത്രിക്ക് മുന്നൽ പ്രതിഷേധവുമായെത്തി. ഇതോടെ ആശുപത്രി നടത്തിപ്പുകാർ ഒളിവിൽ പോയി.

ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ല എന്നതുൾപ്പെടെയുള്ള നിർണായക വിവരങ്ങൾ പൊലീസ് കണ്ടെത്തി.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026