തിരുവനന്തപുരം: ബോഡി ബിൽഡിങ് താരങ്ങളെ പോലീസ് ഇൻസ്പെക്ടറാക്കാനുള്ള മന്ത്രിസഭാ നീക്കത്തിന് തിരിച്ചടി. നിയമന ശുപാർശ ലഭിച്ച ഷിനു ചൊവ്വ കായികക്ഷമത പരീക്ഷയിൽ പരാജയപ്പെട്ടു. അതേസമയം ശുപാർശ ലഭിച്ച ചിത്തരേഷ് നടേശൻ കായികക്ഷമത പരീക്ഷയിൽ പങ്കെടുത്തില്ല.
ബോഡി ബിൽഡിങ് താരങ്ങളായ ഷിനു ചൊവ്വ, ചിത്തരേശ് നടേഷൻ എന്നിവരെ സ്പോട്സ് ക്വാട്ടയിൽ ആംഡ് പോലീസ് ഇൻസ്പെക്ടർമാരായി നിയമിക്കാനുള്ള സർക്കാർ നീക്കമാണ് പൊളിഞ്ഞത്. കായികക്ഷമതാ പരിക്ഷയിൽ, 100 മീറ്റർ ഓട്ടം, ലോങ് ജമ്പ്, ഹൈജംമ്പ്, 1500 മീറ്റർ ഓട്ടം എന്നിവയിലാണ് ഷിനു ചൊവ്വ പരാജയപ്പെട്ടത്.
ദിവസവും ഒരു അഞ്ച് മിനിറ്റ് വ്യായാമത്തിനായി മാറ്റിവെക്കൂ… ഡിമെന്‍ഷ്യ സാധ്യത 41 ശതമാനം വരെ കുറയ്ക്കാം
സാധാരണ ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകൾ നേടിയ താരങ്ങളെയാണ് സ്പോട്സ് ക്വാട്ടയിൽ പോലീസിൽ നിയമനം നൽകുന്നത്. ഇത് മറികടന്നായിരുന്നു മന്ത്രിസഭാ തീരുമാനമെടുത്തത്. അന്തർദേശീയ- ദേശീയ തലങ്ങളിൽ മെഡലുകൾ കരസ്ഥമാക്കിയ താരങ്ങൾ നിയമനത്തിനായി കാത്തുനിൽക്കുമ്പോഴാണ് ചട്ടവിരുദ്ധ നിയമന നീക്കം നടന്നത്.