അശ്വതി: സാമ്പത്തിക സ്ഥിതി അല്പം മെച്ചപ്പെടും, സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാടുകള്‍മാറ്റും, വിവാദങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം.
ഭരണി: കാര്‍ഷിക കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, സന്താനങ്ങളുടെ ധൂര്‍ത്തിന് ഒരുപരിധിവരെ നിയന്ത്രണമേര്‍പ്പെടുത്തും, കാര്യലാഭം.
കാര്‍ത്തിക: ഗൃഹത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും,ദൂരയാത്രകളുണ്ടാകാം, ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തും.
രോഹിണി: ദൂരയാത്രയും അലച്ചിലും ഉണ്ടാകും, വാക്കുകള്‍ പരുഷമാകും, സാമ്പത്തിക ചെലവ് ഏറിയിരിക്കും.
മകയിര്യം: വാസഗൃഹം മോടിപിടിപ്പിക്കും, യാത്രകള്‍ ഫലവത്താകും, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും.
തിരുവാതിര: ഇഷ്ടജനങ്ങളുമായിസമയം ചെലവഴിക്കും, വിവേകത്തോടെ എല്ലാക്കാര്യങ്ങളിലും ഇടപെടും, സാമ്പത്തിക നേട്ടം.
പുണര്‍തം: ബന്ധുജനങ്ങളുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കും, കാര്‍ഷിക മേഖലയില്‍ നേട്ടങ്ങളുണ്ടാകും.
പൂയം: സഹപ്രവര്‍ത്തകരുടെ പിന്തുണയാല്‍ ഏറ്റെടുത്ത കാര്യങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കും, ബന്ധുഗുണം.
ആയില്യം: ദീര്‍ഘവീക്ഷണത്തോടെ ചെയ്യുന്ന പ്രവൃത്തികളില്‍നിന്നു നേട്ടങ്ങളുണ്ടാകും, മാതാവിനോട് സ്‌നേഹം വര്‍ധിക്കും.
മകം: സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനമുണ്ടാകും, വാക്കുകള്‍ മധുരതരമാകും, ആത്മീയ കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.
പൂരം: ഉന്നത വ്യക്തികളുമായി ആത്മബന്ധം വര്‍ധിക്കും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ക്ഷേത്രകാര്യങ്ങളില്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍ക്കേണ്ടതായി വരും.
ഉത്രം: സഹപ്രവര്‍ത്തകരുടെ പിന്തുണയാല്‍ ഏറ്റെടുത്ത പ്രൊജക്ടുകള്‍ പൂര്‍ത്തീകരിക്കും, പൊതുജനങ്ങളുമായി നേരിട്ടു സംവദിക്കാന്‍ അവസരമൊരുങ്ങും.
അത്തം: വിദ്വത് സദസുകളില്‍ തിളങ്ങും, സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന നിലപാടുകളില്‍ വിമര്‍ശമേല്‍ക്കേണ്ടതായി വരാം.
ചിത്തിര: ഉദ്ദേശശുദ്ധി സുതാര്യമായതിനാല്‍ സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും, കാര്‍ഷികമേഖലയില്‍ നേട്ടങ്ങളുണ്ടാകും.
ചോതി: വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം ചെയ്തു തീര്‍ക്കും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ബന്ധുഗുണം.
വിശാഖം: ജീവിതപങ്കാളിയുടെ ഉത്തരവാദിത്വ സമീപനത്തില്‍ ആശ്വാസം തോന്നും, സന്താനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും.
അനിഴം: മാനസിക സമ്മര്‍ദം വര്‍ധിക്കും, ഏറ്റെടുത്ത കാര്യങ്ങളില്‍ ആശയക്കുഴപ്പങ്ങളുണ്ടാകാം.
തൃക്കേട്ട: സാമ്പത്തികമായി ചെലവുകള്‍ വര്‍ധിക്കും, സുഹൃത്തുക്കളുമായുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ രമ്യമായി പരിഹരിക്കും.
മൂലം: എല്ലാവരോടും ഒരേ മനസോടെ പെരുമാറും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും.
പൂരാടം: സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, തൊഴില്‍മേഖലയില്‍ നേട്ടം, സന്താനഭാഗ്യം എന്നിവയുണ്ടാകാം.
ഉത്രാടം: വാക്കുകള്‍ യാഥാര്‍ഥ്യമാകും, ബന്ധുക്കളുടെ പിന്തുണ ലഭിക്കും, ആഡംബരവസ്തുക്കള്‍ക്കായി പണം ചെലവഴിക്കും.
തിരുവോണം: ബന്ധുക്കള്‍ മുഖേന നേട്ടങ്ങളുണ്ടാകും, സാമ്പത്തിക അച്ചടക്കം പാലിക്കണം, സന്താനങ്ങള്‍ മുഖേന നേട്ടം.
അവിട്ടം: വിശേഷപ്പെട്ട ദേവാലയങ്ങളില്‍ കുടുംബസമേതം ദര്‍ശനം നടത്തും, എല്ല്,പല്ല് എന്നിവയുമായി ബന്ധപ്പെട്ട് അസുഖങ്ങള്‍ പിടിപെടാം.
ചതയം: വാക്കുകള്‍ തീഷ്ണമാകും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, സാഹസപ്രവൃത്തികളില്‍നിന്ന് വിട്ടുനില്‍ക്കണം.
പുരുരുട്ടാതി: കാര്യസാധ്യം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ഏറ്റെടുത്ത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.
ഉത്രട്ടാതി: സന്തോഷകരമായ അനുഭവങ്ങളുണ്ടാകും, വാക്കുകള്‍ യാഥാര്‍ഥ്യമാകും, ബന്ധുജനങ്ങളുടെ പിന്തുണ ലഭിക്കും.
രേവതി: സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, സന്താനങ്ങള്‍ മുഖേന ഗുണാനുഭവം, ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനായി വഴികള്‍ തെളിയും.
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305, 8075211288