ജിദ്ദ: പ്രവാസികള്‍ക്കുള്ള അധികനികുതി പരിശോധിക്കേണ്ടതുണ്ടെന്ന് വടകര എംപി ഷാഫി പറമ്പില്‍. നാട്ടില്‍ ഭൂമി വില്‍ക്കുന്ന പ്രവാസികള്‍ സര്‍ക്കാരിലേയ്ക്ക് കൂടുതല്‍ നികുതി അടയ്ക്കേണ്ടിവരുന്ന സാഹചര്യം മനഃപൂര്‍വ്വം ഉണ്ടാക്കിയതാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സന്ദര്‍നത്തിനത്തിനായി സൗദി അറേബ്യയിലെത്തിയ ഷാഫി ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ടാക്സ് ഇന്‍ഡെക്സേഷന്‍ ബെനിഫിറ്റ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരെ സൂചിപ്പിക്കുമ്പോള്‍ ‘പൗരന്‍’ എന്നതിന് പകരം ‘സ്ഥിരതാമസക്കാര്‍’ എന്ന് ഉപയോഗിച്ചതിലൂടെ പ്രവാസികള്‍ക്ക് ആനുകൂല്യം കിട്ടാതെ പോകുന്നനെക്കുറിച്ച് കാര്യമായ അന്വേഷണം നടത്തുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഇക്കാര്യം കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനോട് ഷാഫി പറമ്പില്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.