വാഷിങ്ടൺ: ഏകദേശം 22 ലക്ഷം വരുന്ന പലസ്തീനികളെ സമീപരാഷ്ട്രങ്ങളിലേക്ക് മാറ്റിയ ശേഷം ഗാസ സ്വന്തമാക്കുമെന്ന് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.
കഴിഞ്ഞ ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിന് നേർക്ക് നടത്തിയ ആക്രമണത്തിന് പിന്നാലെ ഒരു കൊല്ലത്തിലധികമായി നടന്നുവരുന്ന യുദ്ധത്തെ തുടർന്ന് അതിദാരുണമായ ജീവിതമാണ് പലസ്തീനികൾ നയിക്കുന്നതെന്നും അതിനാൽ ഗാസ വിടുന്നതിൽ പലസ്തീനികൾക്ക് സന്തോഷമേ ഉണ്ടാകുകയുള്ളൂവെന്നും ട്രംപ് പറഞ്ഞു. നോക്കൂ അവർ എങ്ങനെയാണ് ജീവിക്കുന്നതെന്ന്. ആ ലോകത്തിൽ ആരും ഇങ്ങനെ ജീവിക്കുന്നുണ്ടാകില്ല. തകർന്നുവീഴുന്നതും വീഴാൻ തുടങ്ങിയതുമായ കെട്ടിടങ്ങളുടെ കീഴിലാണ് അവർ താമസിക്കുന്നത്. അവിടുത്തെ അവസ്ഥ ഭീകരമാണ്. ലോകത്ത് മറ്റൊരിടത്തും ഗാസയിലേക്കാൾ മോശമായ സാഹചര്യങ്ങൾ ഉണ്ടായിരിക്കില്ലെന്നും ട്രംപ് പറഞ്ഞു.
കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപിച്ചു… മുറിവിൽ ലോഷൻ തേച്ചുപിടിപ്പിച്ചു, ഞായറാഴ്ചകളിൽ വിദ്യാർഥികളിൽ നിന്ന് പണം പിരിച്ചെടുത്ത് മദ്യം വാങ്ങിയ ശേഷം ഉപദ്രവിക്കും… നഗ്നരാക്കി നിർത്തിയെ ശേഷം ഡംബൽ ഉപയോഗിച്ചും ക്രൂരത; ഗവ. നഴ്സിങ് കോളജിൽ റാഗിങ്ങിന്റെ പേരിൽ നടന്നത് ശാരീരിക പീഡനം… 5 വിദ്യാർഥികൾക്ക് സസ്പെൻഷൻ
‘ഞങ്ങൾ ഗാസ കൈവശപ്പെടുത്താൻ പോവുകയാണ്. ഞങ്ങൾക്ക് അത് വിലയ്ക്കുവാങ്ങേണ്ട കാര്യമില്ല. വാങ്ങാനൊന്നും അവിടെയില്ല. ഞങ്ങൾ ഗാസയെ സ്വന്തമാക്കും. ഞങ്ങൾ അതിനെ പരിപോഷിപ്പിക്കാൻ പോവുകയാണ്’, ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. മിഡിൽ ഈസ്റ്റിലെ ആളുകൾക്കുവേണ്ടി ഗാസയിൽ ധാരാളം തൊഴിലുകൾ സൃഷ്ടിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. നിലവിൽ മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാജ്യമാണ് ജോർദാൻ.
ഹമാസ്- ഇസ്രയേൽ യുദ്ധത്തിൽ തകർന്ന ഗാസ, യുഎസ് ഏറ്റെടുത്ത് പുനർനിർമിക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യുഎസ് സന്ദർശനത്തിനിടെ വൈറ്റ് ഹൗസിൽ ഇരുവരും ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഗാസയിൽ നിലവിലുള്ള പലസ്തീൻകാർ അവിടം വിട്ട് ഗൾഫ്‌രാജ്യങ്ങളിലേക്ക് പോയിക്കോട്ടെ. ഗാസയെ സമ്പൂർണമായി പുനർനിർമിക്കാം. ഗാസയ്ക്കുമേൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശമാണ് യുഎസ് ലക്ഷ്യമിടുന്നത് -ട്രംപ് പറഞ്ഞു.