Astrology

നിങ്ങളുടെ ഇന്ന്; വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും

· · 1 min read
Share: Copied!

അശ്വതി: വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, ചിന്താശൂന്യമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്, സഹായവാഗ്ദാനങ്ങള്‍ ലഭിക്കും, വിദ്യാര്‍ഥികള്‍ക്ക് പഠനനിലവാരം ഉയര്‍ത്താന്‍ കഴിയും.

ഭരണി: വിഷമസന്ധികളെ പരിഹരിക്കും, കൂട്ടുവ്യാപാരത്തിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കും, വിപരീതസാഹചര്യങ്ങളെ നയപരമായി മറികടക്കും, വാസഗൃഹം മോടിപിടിപ്പിക്കും, കലാകാരന്മാര്‍ക്ക് മികച്ച അവസരം.

കാര്‍ത്തിക: ഈശ്വരാനുഗ്രഹം ഉണ്ടാകും, ഗുരുകാരണവന്മാരുടെ അനുഗ്രഹത്താല്‍ ഏറ്റെടുത്ത കാര്യങ്ങളില്‍ വിജയിക്കും, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും.

രോഹിണി: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, പൊതുപ്രവര്‍ത്തകര്‍ക്ക് നേട്ടം, സഹായം ചെയ്തവരില്‍നിന്നും വിപരിതാനുഭവങ്ങളുണ്ടാകും, കാര്‍ഷിക കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, ഗൃഹാന്തരീക്ഷം സന്തോഷപ്രദമാകും.

മകയിര്യം: വിവാഹക്കാര്യങ്ങളില്‍ ധൃതിപിടിച്ച് തീരുമാനങ്ങളെടുക്കരുത്, സഹോദരഗുണം, വാക്കുകള്‍ യാഥാര്‍ഥ്യമാകും, ആഘോഷവേളകളില്‍ പൂര്‍വ സുഹൃത്തുക്കളെ കണ്ടുമുട്ടും,ജന്മനാട്ടിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടാകും, ദമ്പതികള്‍ തമ്മില്‍ ഐക്യമുണ്ടാകും.

തിരുവാതിര: ആശയങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാനാകും, സാഹചര്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയും, ബന്ധുജനങ്ങളുടെ കൂടിച്ചേരല്‍ സന്തോഷപ്രദമാകും, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം, സന്താനഗുണം.

പുണര്‍തം: സനതോഷകരമായ അനുഭവങ്ങളുണ്ടാകും, ജീവിതപങ്കാളിയുടെ നേട്ടത്തില്‍ അഭിമാനം തോന്നും, നാല്‍ക്കാലികള്‍ മൂലം നേട്ടമുണ്ടാകും, പഠിച്ചിറങ്ങിയ വിദ്യാലയത്തില്‍നിന്ന് അംഗീകാരവും ആദരവും ലഭിക്കും, സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധവേണം.

പൂയം: വാക്കുകള്‍ യാഥാര്‍ഥ്യമാകും, സുഹൃത്തുക്കളുടെ സഹായത്താല്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും, ദീര്‍ഘവീക്ഷണത്തോടെ ചെയ്യുന്ന പ്രവൃത്തികളില്‍ നേട്ടങ്ങളുണ്ടാകും, സുഹൃത്തുക്കളുമായ ചേര്‍ന്ന് പുതിയ സംരംഭങ്ങള്‍ തുടങ്ങും.

ആയില്യം: വ്യവഹാരങ്ങളില്‍ പരാജയമുണ്ടാകാം, ഭൂമിസംബന്ധമായ കേസുകളില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായിരിക്കും ബുദ്ധി, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കും, മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തും, സഹോദരങ്ങളുടെ സഹായമുണ്ടാകും.

മകം: വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കും, പ്രണയകാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങളുണ്ടാകും, വിവാദവിഷയങ്ങളില്‍നിന്നു വിട്ടുനില്‍ക്കണം, സഹപരവര്‍ത്തകരുടെ പിന്തുണയുണ്ടാകും.

പൂരം: ദൂരസ്ഥലങ്ങളില്‍നിന്ന് നേട്ടങ്ങളുണ്ടാകും, പിതാവുമായി അഭിപ്രായഭിന്നത, മാതാവിനോട് സ്‌നേഹം വര്‍ധിക്കും, ഉത്സാഹത്തോടെ എല്ലാക്കാര്യങ്ങളിലും ഇടപെടും, സാമ്പത്തിക വിനിമയത്തില്‍ ആശയക്കുഴപ്പമുണ്ടാകരുത്, ആത്മാര്‍ഥ സ്‌നേഹിതരെ ലഭിക്കും.

ഉത്രം: ചിരകാലഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കും, ഉന്നത വ്യക്തികളുമായി അടുത്തബന്ധം പുലര്‍ത്തും, വാക്കുകളെ സൂക്ഷിച്ചുപയോഗിക്കണം, യാത്രകളുണ്ടാകും, സഹോദരങ്ങളുടെ സഹായം സുഹൃത്തുക്കളുടെ പിന്തുണ എന്നിവയുണ്ടാകും, നവമാധ്യമങ്ങളില്‍ ശ്രദ്ധേയ നിലപാടുകള്‍ കാഴ്ചവയ്ക്കും.

അത്തം: മനസമാധാനം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം, ആശ്രിതരായവരില്‍നിന്ന് മോശം അനുഭവങ്ങളുണടാകാം, മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യ ഇടപെടലുകളുണ്ടാക്കാതെ ശ്രദ്ധിക്കണം, തൊഴില്‍രംഗത്ത് നേട്ടങ്ങളുണ്ടാകും.

ചിത്തിര: വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, വിദ്യാര്‍ഥികളില്‍ പഠനതാത്പര്യം വര്‍ധിക്കും, മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കയുണ്ടാകും.

ചോതി: കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം, ചിന്താശൂന്യമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്, സഹായവാഗ്ദാനങ്ങള്‍ ലഭിക്കും, വിദ്യാര്‍ഥികള്‍ക്ക് പഠനനിലവാരം ഉയര്‍ത്താന്‍ കഴിയും, സന്താനങ്ങള്‍ മുഖേന സന്തോഷാനുഭവം.

വിശാഖം:സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, സമൂഹത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കും. സഹായം ചെയ്തവരില്‍നിന്നും വിപരിതാനുഭവങ്ങളുണ്ടാകാം, നവീനസംരംഭങ്ങളില്‍ മുതല്‍മുടക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം.

അനിഴം: കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ ഈശ്വരനുഗ്രഹത്തോടെ പൂര്‍ത്തിയാക്കും, ആരോഗ്യക്കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, ചികിത്സ ഫലിക്കും, സുഹൃത്തുക്കളുടെ സഹായമുണ്ടാകും.

തൃക്കേട്ട: തൊഴഇല്‍മേഖലയിലെ വിഷമസന്ധികളെ പരിഹരിക്കും, കൂട്ടുവ്യാപാരത്തിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇടനിലക്കാരെ തേടേണ്ടതായി വരും, സാമ്പത്തിക പ്രതിസന്ധികളെ മറികടക്കും, സഹോദരങ്ങളുടെ സഹായം ലഭിക്കും.

മൂലം: സത് ചിന്തകളുണ്ടാകും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, പിതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം, ഉത്തരവാദിത്വം വര്‍ധിക്കും, ശാഠ്യമനോഭാവം മാറ്റണം, മറ്റുള്ളവരില്‍ തെറ്റിദ്ധാരണകളുണ്ടാകുന്ന രീതിയില്‍ പെരുമാറരുത്.

പൂരാടം: ദൂരയാത്രകളുണ്ടാകും, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും, വ്യാപാര സ്ഥാപനങ്ങള്‍ വിപുലീകരിക്കാനുള്ളശ്രമം നടത്തും, ആശുപത്രിവാസമുണ്ടാകാം, പാഴ്ചെലവുണ്ടാകും.

ഉത്രാടം: വിശേഷപ്പെട്ട ആഭരണങ്ങളും വസ്ത്രങ്ങളും സമ്മാനമായി ലഭിക്കും, സഹോദരങ്ങളില്‍നിന്ന് പിന്തുണ വര്‍ധിക്കും, വിവധങ്ങളായ കാര്യങ്ങള്‍ ഒരേസമയം ചെയ്തു തീര്‍ക്കും, ഗൃഹാന്തരീക്ഷം സന്തോഷ പ്രദമാകും.

തിരുവോണം: തൊാഴില്‍ പരമായി ഉത്തരവാദിത്വം വര്‍ധിക്കും, സന്താനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും, ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും, അലച്ചിലുകളുണ്ടാകാം, ജാമ്യം നില്‍ക്കുന്നതില്‍നിന്ന്പിന്തിരിയണം, അടുത്തസുഹൃത്തുക്കളുടെ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വരും.

അവിട്ടം: സന്തോഷാനുഭവങ്ങളുണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം ചെയ്തു തീര്‍ക്കാന്‍ സാധിക്കും, സഹായികള്‍ വര്‍ധിക്കും, വാസഗൃഹം മോടിപിടിപ്പിക്കാന്‍ തീരുമാനിക്കും, സാഹസിക പ്രവര്‍ത്തികളില്‍നിന്ന് പിന്മാറും.

ചതയം:വാക്കുകള്‍ മധുരമുള്ളതാകും, ഉത്സാഹം വര്‍ധിക്കും, ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കും, സാമ്പത്തിക നിലയില്‍ മാറ്റങ്ങളുണ്ടാകും, വിശേഷപ്പെട്ട ഉത്സവങ്ങളില്‍ കുടുംബസമേതം പങ്കെടുക്കും, ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും.

പുരുരുട്ടാതി: ആത്മവിശ്വാസം വര്‍ധിക്കും, സത്ജനങ്ങളുടെ സഹവാസത്താല്‍ കുറ്റകൃത്യവാസനകളില്‍നിന്ന് പിന്തിരിയും, സാമ്പത്തിക നിലയില്‍ നേട്ടങ്ങളുണ്ടാകും, വിവാഹക്കാര്യങ്ങളില്‍ അനുകൂല അറിയിപ്പുകള്‍ ലഭിക്കും, ഗൃഹാന്തരീക്ഷം സമാധാനപരമാകും.

ഉത്രട്ടാതി: ആരോഗ്യക്കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും, ജീവിതത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും, സാമ്പത്തികകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, ഏറ്റെടുത്ത കാര്യങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.

രേവതി: സാമ്പത്തികമായി നേട്ടങ്ങള്‍, ജീവിതപങ്കാളി മുഖേന നേട്ടം, സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാടുകള്‍ മാറ്റും, വിവാദവിഷയങ്ങളില്‍നിന്ന് പിന്മാറണം, ബന്ധുജനങ്ങളെ സാമ്പത്തികമായി സഹായിക്കും, വ്യാപാര സ്ഥാപനം വിപുലീകരിക്കും.

ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305, 8075211288

BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026