BREAKING NEWS

ഗാസയെ ഞങ്ങളിങ്ങെടുക്കും…!!! നോക്കൂ.., പാലസ്തീനികൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന്… തകർന്നുവീഴുന്ന കെട്ടിടങ്ങളുടെ കീഴിലാണ് അവർ… അവിടുത്തെ അവസ്ഥ ഭീകരമാണ്… ലോകത്ത് മറ്റൊരിടത്തും ഗാസയേക്കാൾ മോശമായ സാഹചര്യങ്ങൾ ഉണ്ടായിരിക്കില്ല… 22 ലക്ഷം പാലസ്തീനികളെ സമീപ രാഷ്ട്രങ്ങളിലേക്ക് മാറ്റി ​ഗാസ പിടിച്ചെടുക്കുമെന്ന് – ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ: ഏകദേശം 22 ലക്ഷം വരുന്ന പലസ്തീനികളെ സമീപരാഷ്ട്രങ്ങളിലേക്ക്‌ മാറ്റിയ ശേഷം ഗാസ സ്വന്തമാക്കുമെന്ന് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.

കഴിഞ്ഞ ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിന് നേർക്ക് നടത്തിയ ആക്രമണത്തിന് പിന്നാലെ ഒരു കൊല്ലത്തിലധികമായി നടന്നുവരുന്ന യുദ്ധത്തെ തുടർന്ന് അതിദാരുണമായ ജീവിതമാണ് പലസ്തീനികൾ നയിക്കുന്നതെന്നും അതിനാൽ ഗാസ വിടുന്നതിൽ പലസ്തീനികൾക്ക് സന്തോഷമേ ഉണ്ടാകുകയുള്ളൂവെന്നും ട്രംപ് പറഞ്ഞു. നോക്കൂ അവർ എങ്ങനെയാണ് ജീവിക്കുന്നതെന്ന്. ആ ലോകത്തിൽ ആരും ഇങ്ങനെ ജീവിക്കുന്നുണ്ടാകില്ല. തകർന്നുവീഴുന്നതും വീഴാൻ തുടങ്ങിയതുമായ കെട്ടിടങ്ങളുടെ കീഴിലാണ് അവർ താമസിക്കുന്നത്. അവിടുത്തെ അവസ്ഥ ഭീകരമാണ്. ലോകത്ത് മറ്റൊരിടത്തും ഗാസയിലേക്കാൾ മോശമായ സാഹചര്യങ്ങൾ ഉണ്ടായിരിക്കില്ലെന്നും ട്രംപ് പറഞ്ഞു.
കോമ്പസ് ഉപയോ​ഗിച്ച് ശരീരത്തിൽ മുറിവേൽപിച്ചു… മുറിവിൽ ലോഷൻ തേച്ചുപിടിപ്പിച്ചു, ഞായറാഴ്ചകളിൽ വിദ്യാർഥികളിൽ നിന്ന് പണം പിരിച്ചെടുത്ത് മദ്യം വാങ്ങിയ ശേഷം ഉപദ്രവിക്കും… ന​ഗ്നരാക്കി നിർത്തിയെ ശേഷം ഡംബൽ ഉപയോഗിച്ചും ക്രൂരത; ഗവ. നഴ്സിങ് കോളജിൽ‌ റാ​ഗിങ്ങിന്റെ പേരിൽ നടന്നത് ശാരീരിക പീഡനം… 5 വിദ്യാർഥികൾക്ക് സസ്പെൻഷൻ

‘ഞങ്ങൾ ഗാസ കൈവശപ്പെടുത്താൻ പോവുകയാണ്. ഞങ്ങൾക്ക് അത് വിലയ്ക്കുവാങ്ങേണ്ട കാര്യമില്ല. വാങ്ങാനൊന്നും അവിടെയില്ല. ഞങ്ങൾ ഗാസയെ സ്വന്തമാക്കും. ഞങ്ങൾ അതിനെ പരിപോഷിപ്പിക്കാൻ പോവുകയാണ്’, ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. മിഡിൽ ഈസ്റ്റിലെ ആളുകൾക്കുവേണ്ടി ഗാസയിൽ ധാരാളം തൊഴിലുകൾ സൃഷ്ടിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. നിലവിൽ മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാജ്യമാണ് ജോർദാൻ.

ഇന്ത്യന്‍ റെസ്റ്റോറന്‍റുകളിലും കടകളിലും വ്യാപകപരിശോധന, അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ അമേരിക്കയുടെ പാത പിന്തുടര്‍ന്ന് യുകെയും

ഹമാസ്- ഇസ്രയേൽ യുദ്ധത്തിൽ തകർന്ന ഗാസ, യുഎസ് ഏറ്റെടുത്ത് പുനർനിർമിക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യുഎസ് സന്ദർശനത്തിനിടെ വൈറ്റ് ഹൗസിൽ ഇരുവരും ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഗാസയിൽ നിലവിലുള്ള പലസ്തീൻകാർ അവിടം വിട്ട് ഗൾഫ്‌രാജ്യങ്ങളിലേക്ക് പോയിക്കോട്ടെ. ഗാസയെ സമ്പൂർണമായി പുനർനിർമിക്കാം. ഗാസയ്ക്കുമേൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശമാണ് യുഎസ് ലക്ഷ്യമിടുന്നത് -ട്രംപ് പറഞ്ഞു.

BREAKING NEWS
നമ്മൾ അപമാനിതരായില്ലേ? നല്ല രീതിയിൽ തന്നെ നാണംകെട്ടില്ലേ? ഇന്ത്യയേക്കാൾ മികച്ചവരാണ് നമ്മളെന്ന് പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം, ഇന്ന് ഞാൻ തുറന്നുപറയുകയാണ്, നമ്മൾ പൂജ്യമാണ്, തീർത്തും പൂജ്യം, ചെയർമാനായി ആരെങ്കിലും വന്നാൽ അപ്പോൾ സ്വന്തം ആളുകളെ തിരുകി കയറ്റാനാണ് ശ്രമം ... പാക് ക്രിക്കറ്റ് ബോർഡ...
15 Nov 2026
BREAKING NEWS
തെറ്റുപറ്റി... കേസ് പിന്‍വലിക്കണമെന്ന് കെഞ്ചിപ്പറഞ്ഞു, അവര്‍ക്ക് മാപ്പ് കൊടുക്കണോ അതോ നിയമപരമായി മുന്നോട്ട് പോകണോ എന്ന് ലീഗുകാര്‍ പറയട്ടെ, ലഹരിക്കേസില്‍ പിടിയിലായ വ്ളോഗർ ഹൈദര്‍ മധൂറുമായി ബന്ധമുണ്ടെന്ന് പ്രചരണം, നിയമനടപടിക്കൊരുങ്ങി കെ ടി ജലീല്‍
15 Nov 2026
BREAKING NEWS
ഭർത്താവുമായി അകന്നുകഴിയുന്ന 21 കാരിയെ ഐഎസ്ഐ കുരുക്കിയത് പ്രണയക്കെണിയിലൂടെ... പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന് രണ്ട് ഹാൻഡ്‌ലർമാരുമായി മഹക്‌ദീപ് കൗറിന് ബന്ധം, രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ!! അനൂപ്ഗഡ്–സൂറത്ത്ഗഡ് പാസഞ്ചർ ഇതേ പാളത്തിലൂടെ കടന്നുപോയത് സ്ഫോടനത്തിന...
15 Nov 2026
BREAKING NEWS
രണ്ടു വർഷം മുൻപ് മറ്റൊരു പോലീസുകാരനെതിരെ ബലാത്സം​ഗ പരാതി നൽകി, ഇപ്പോൾ എസ്ഐയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ബ്ലാക്ക്‌മെയിലിങ്ങും സമ്മർദവും!! 28കാരനായ എസ്‌ഐ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
15 Nov 2026