വർക്കല: മുലപ്പാൽ തൊണ്ടയിൽ തിങ്ങി കുഞ്ഞ് മരിച്ചു. ഇടവ ഓടയം ഒറ്റപുന്നവിളയിൽ നൗഷാദ് – രേഷ്ന ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. 48 ദിവസം പ്രായമുള്ള നെഹിയാൻ എന്ന ആൺകുഞ്ഞാണ് മരിച്ചത്. രാവിലെ കുഞ്ഞിന് മുലപ്പാൽ നൽകിയശേഷം കുട്ടിയെ കട്ടിലിൽ കിടത്തിയിരുന്നു. മൂത്തകുട്ടിയെ സ്കൂളിൽ വിട്ടശേഷം തിരികെവന്നു നോക്കുമ്പോൾ കുഞ്ഞിന് അനക്കം ഉണ്ടായിരുന്നില്ല. തുടർന്ന്, വർക്കലയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന് മരണം സംഭവിച്ചിരുന്നു. അയിരൂർ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.