BREAKING NEWS

ഇമ്രാൻ ഖാനെ രഹസ്യമായി ജയിലിൽ നിന്നും ആശുപത്രിയിലേയ്ക്ക് മാറ്റിയെന്ന് പിടിഐ; ‘കുടുബത്തെ പോലും അറിയിച്ചില്ല; ഈ നീക്കം അദ്ദേഹത്തിന്റെ ജീവന് അപകടമുണ്ടാക്കും’

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെ രഹസ്യമായി ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയതായി ആരോപണം. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹത്തിൻ്റെ ജീവന് അപകടമുണ്ടാക്കുമെന്നും പിടിഐ ചൂണ്ടിക്കാട്ടുന്നു. ഇമ്രാൻ ഖാൻ്റെ കുടുംബത്തെ പോലും അറിയിക്കാതെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും പിടിഐ ആരോപിച്ചു.

കഴിഞ്ഞ മൂന്ന് ദിവസമായി ഇമ്രാൻ ഖാൻ്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് പ്രതിഷേധത്തിലാണ് പ്രതിപക്ഷ എംപിമാർ .അതിനിടയിലാണ് ഇമ്രാനെ ആശുപത്രിയിലേക്ക് മാറ്റാൻ പാക് സർക്കാർ തീരുമാനിച്ചത്.’അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി പരിഗണിച്ച്, അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാനും മെഡിക്കൽ ബോർഡ് രൂപീകരിക്കാനും തീരുമാനിച്ചിരിക്കുന്നു’പാർലമെൻ്ററി കാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി എക്‌സിൽ കുറിച്ചു.

ജയിൽ വകുപ്പ് ഇമ്രാൻ ഖാന് മതിയായ വൈദ്യസഹായം നിഷേധിക്കുന്നതായി പലതവണ കുടുംബം ആരോപിച്ചിട്ടുണ്ട്. വലത് കണ്ണിലെ കാഴ്ച 15 ശതമാനം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്ന വിവരം. ഇത് പിന്നാലെയാണിപ്പോൾ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാനായി തീരുമാനിച്ചത്. എന്നാൽ ഈ നീക്കം പാക് സർക്കാർ രഹസ്യമായി നടത്തുന്നതാണ് പിടിഐയും കുടുംബവും ആരോപിക്കുന്നത്. പാക്കിസ്ഥാനിലെ ജയിൽ നിയമങ്ങൾ അനുസരിച്ച്, ഒരു തടവുകാരൻ്റെ മെഡിക്കൽ പരിശോധന, ചികിത്സ, ജയിൽമാറ്റം എന്നിവയ്ക്ക് മുമ്പ് കുടുംബാംഗങ്ങളെയും അറിയിക്കേണ്ടത് അധികാരികളുടെ കടമയാണെന്ന് പിടിഐ നേതൃത്വം പറയുന്നു.

ഇറാൻ്റെ ബോധോദയത്തിനു പിന്നിൽ അമേരിക്കയുടെ നിർണ്ണായക നീക്കം!!’ ഉപരോധം നീക്കിയാൽ ആണവ കരാറിനു തയാർ, അവർ തയ്യാറാണെങ്കിൽ ധാരണയിലേക്കുള്ള വഴി തുറന്നിരിക്കുകയാണ്’- മജീദ് തക്ത് റവഞ്ചി

 

BREAKING NEWS
"മുന്നിൽ കൊണ്ടുവന്ന് വയ്ക്കുന്ന ഏത് പേപ്പറിന് താഴെയും കണ്ണടച്ച് ഒപ്പിടുന്നത് തങ്ങളുടെ ശൈലിയല്ലെ", കെഎസ്ഇബിക്ക് പോലും ലഭിക്കാത്ത പ്രപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചത്?? പിണറായി വിജയന് മറുപടിയുമായി വി ഡി സതീശന്‍
06 Nov 2026
BREAKING NEWS
എന്റെ സൗകര്യത്തിന് നിന്ന് തരുമോ?? കോളജ് വിദ്യാര്‍ത്ഥിനികളെ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞു, ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി, പരാതി നല്‍കിയാല്‍ ജീവിക്കാന്‍ വിടെല്ലെന്ന് ഭീഷണി, യുവാക്കള്‍ക്കെതിരെ കേസ്
06 Nov 2026
BREAKING NEWS
'മതം, മതം, മതം' മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ മന്ത്രിമാരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷി'; കോൺഗ്രസ് രാജീവ് ചന്ദ്രശേഖർ
06 Nov 2026
BREAKING NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടിത്തം, മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു
06 Nov 2026