മദ്യപിച്ച് വാഹനത്തിന് മുകളില്‍ കയറി അഭ്യാസം..!!! ചോദ്യം ചെയ്ത പോലീസിനുനേരെ ആക്രമണം…!! ഏഴ് യുവാക്കൾ കസ്റ്റഡിയിൽ…

കൊച്ചി: പോലീസിനുനേരെ കൈയേറ്റം നടത്തിയ ഏഴുയുവാക്കളെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനത്തിന് മുകളില്‍ കയറി അഭ്യാസം കാണിച്ചത് ചോദ്യം ചെയ്തതിനാണ് യുവാക്കള്‍ പോലീസിനെ അക്രമിച്ചത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശികളായ ഏഴ് പേരെയാണ് പനങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ശനിയാഴ്ച (ഡിസംബര്‍ ഏഴിന്) വൈകുന്നേരത്തോടെയാണ് സംഭവം.

പനങ്ങാട് പോലീസ് സ്റ്റേഷനില്‍നിന്ന് അല്‍പം മാറി ദേശീയ പാതയിലാണ് യുവാക്കള്‍ മദ്യപിച്ചെത്തി കാറിന് മുകളില്‍ കയറി അഭ്യാസം കാണിച്ചത്. സംഭവസമയത്ത് ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നു. അവര്‍ യുവാക്കളുടെ ചെയ്തികളെ ചോദ്യംചെയ്തു. പിന്നാലെയാണ് യുവാക്കള്‍ എസ്.ഐ. ഉള്‍പ്പെടെയുള്ള പോലീസുകാരെ അക്രമിച്ചത്. തുടര്‍ന്ന് പനങ്ങാട് പോലീസ് സ്റ്റേഷനിലും കണ്‍ട്രോള്‍ റൂമില്‍ നിന്നടക്കമുള്ള പോലീസുകാര്‍ എത്തിയാണ് യുവാക്കളെ കസ്റ്റഡിയില്‍ എടുത്തത്.

യുവാക്കള്‍ എവിടെനിന്നാണ് വന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ഇവര്‍ യാത്ര ചെയ്തിരുന്ന കാറിന്റെ പല ഭാഗത്തും പോറലുകള്‍ ഏറ്റിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇവ കഴിഞ്ഞ ദിവസം ഉണ്ടായതാണോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.

പൊതുജനങ്ങളിലേക്ക് വീണ്ടും പിണറായി സർക്കാർ…!!! മന്ത്രിമാർ നേരിട്ടെത്തി പരാതികൾ സ്വീകരിക്കും…, ഒരുമാസം നീണ്ടുനിൽക്കുന്ന അദാലത്ത് തിങ്കളാഴ്ച തുടങ്ങും..!!!

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7