ബാങ്കിൽ നിന്ന് 25 ലക്ഷം രൂപയെടുത്തു; റവന്യു ഉദ്യോഗസ്ഥർ പിടികൂടുമ്പോൾ കയ്യിൽ 19.70 ലക്ഷം: ചെറുതുരുത്തിയിൽ രേഖകളില്ലാതെ പണവുമായി കുളപ്പുള്ളി സ്വദേശി പിടിയിൽ

തൃശൂർ: ചെറുതുരുത്തിയിൽ കാറിൽ രേഖകളില്ലാതെ കൊണ്ടുവരികയായിരുന്ന 19.70 ലക്ഷം രൂപ പിടികൂടി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന വള്ളത്തോൾ നഗറിൽനിന്നാണ് പണവുമായി കുളപ്പുള്ളി സ്വദേശി പിടിയിലായത്. ഇതു തിരഞ്ഞെടുപ്പിനു കൊണ്ടുവന്ന പണമാണോയെന്നു പരിശോധിച്ചു വരികയാണ്.

പാലക്കാട് കുളപ്പുള്ളി സ്വദേശിയിൽനിന്ന് റവന്യു ഉദ്യോഗസ്ഥരാണു പണം പിടിച്ചെടുത്തത്. കാറിൽ പിന്നിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. വീടുപണിക്കു വേണ്ട ടൈൽസ് വാങ്ങാനായി എറണാകുളത്തേക്ക് പോകുകയാണെന്നാണ് കാർ യാത്രക്കാരനായ കൊളപ്പുള്ളി സ്വദേശിയായ ജയന്റെ വിശദീകരണം.

സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ പോലും സസ്പെൻഷൻ കിട്ടിയിട്ടില്ല: ബോധപൂർവം ചട്ടം ലംഘിച്ചിട്ടില്ല, സുഖിപ്പിച്ച് സംസാരിക്കണമെന്ന് നിയമമില്ല, ഡോക്യുമെന്റ് ആദ്യം കൈപ്പറ്റട്ടെ, എന്നിട്ട് സംസാരിക്കാം: എൻ. പ്രശാന്ത്

മാത്രമല്ല ബാങ്കിൽനിന്ന് 25 ലക്ഷം രൂപ പിൻവലിച്ചതിന്റെ രേഖയും ജയൻ കാണിച്ചു. എന്നാൽ 5.3 ലക്ഷം രൂപ ബാഗിൽ കുറവാണല്ലോയെന്നും പണം എന്തു ചെയ്തുവെന്നും ഉദ്യോഗസ്ഥർ ചോദിച്ചു. ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ പണത്തോടൊപ്പം ജയനെയും കസ്റ്റഡിയിൽ എടുത്തു. രേഖകളില്ലാത്തതിനാൽ പണം ആദായനികുതി വകുപ്പിനു കൈമാറും. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

 

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7