BREAKING NEWS

തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ഉദ്യോ​ഗസ്ഥൻ; ചട്ടം കാണിക്കാൻ വെല്ലുവിളിച്ച് അൻവർ; വാർത്താ സമ്മേളനത്തിനിടെ നാടകീയ രം​ഗങ്ങൾ; വാ പോയ കോടാലിയെ പിണറായി പേടിക്കുന്നതെന്തിനെന്നും അൻവർ

· · 1 min read
Share: Copied!

ചേലക്കര: പിവി അൻവർ വിളിച്ച വാർത്താസമ്മേളനത്തിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം മറികടന്ന് അൻവർ വാർത്താസമ്മേളനം നടത്തിയത് ചട്ടലംഘനമാണെന്നു പറയാൻ വന്ന ഉദ്യോഗസ്ഥനെ അൻവർ തിരിച്ചയച്ചു. ചട്ടം കാണിക്കാൻ ഉദ്യോ​ഗസ്ഥനെ വെല്ലുവിളിക്കുകയും ചെയ്തു. തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ച് വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ൻ​വ​റി​ന് നോ​ട്ടീ​സ് ന​ൽ​കി​യ ശേ​ഷം അ​വ​ർ മ​ട​ങ്ങി. വി​ഷ​യ​ത്തി​ൽ, അ​ൻ​വ​റി​നെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

തൊണ്ട വേദന- വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണം; അം​ഗീകരിച്ച് കോടതി, സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും

താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ക്കു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് അ​ൻ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. ഇ​ന്ന് പ്ര​ച​ര​ണം ന​ട​ത്ത​രു​തെ​ന്ന് ച​ട്ടം പ​റ​യു​ന്നി​ല്ല. മാത്രമല്ല പ​റ​യാ​നു​ള്ള​ത് താൻ പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് വേ​ണ്ടി​യാ​ണ് പോ​ലീ​സ് ത​ൻറെ വാ​ർ​ത്താ​സ​മ്മേ​ള​നം ത​ട​യു​ന്ന​തെ​ന്നും വാ പോയ കോടാലിയെ പിണറായി എന്തിനാണ് പേടിക്കുന്നതെന്നും അൻവർ ചോദിച്ചു.

കയറിയതുപോലെ തിരിച്ചിറങ്ങി ‘പൊന്ന്’: 12 ദിവസത്തിനിടെ കുറഞ്ഞത് 2,960 രൂപ; പവന് 56,680 രൂപയായി

രാവിലെതന്നെ പൊലീസ് വന്ന് സ്റ്റാഫിനെയും ഹോട്ടലുകാരെയും ഭീഷണിപ്പെടുത്തുന്നു. ചെറുതുരുത്തിയിൽനിന്ന് 19 ലക്ഷം രൂപ പിടിച്ചെടുത്തു. മരുമകനല്ലേ അവിടെ ക്യാംപ് ചെയ്യുന്നത്. അവിടെനിന്നല്ലേ ഈ പണം മുഴുവൻ ഒഴുകിയത്. തിരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി പണം കൂടി വച്ചാണ് കോളനികളിൽ വിതരണം ചെയ്യുന്നത്. ഇ​ട​തു​മു​ന്ന​ണി ത​ന്നെ​യാ​ണ് പ​ണം കൊ​ടു​ക്കു​ന്ന​ത്. ആ ​നി​ല​യി​ലേ​ക്ക് അ​വ​രെ​ത്തിയിരിക്കുന്നു’- അ​ൻ​വ​ർ ആരോപിച്ചു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് ചെ​ല​വ​ഴി​ക്കാ​വു​ന്ന പ​ര​മാ​വ​ധി തു​ക 40 ല​ക്ഷം രൂ​പ​യാ​ണ്. എ​ന്നാ​ൽ മൂ​ന്ന് മു​ന്ന​ണി​ക​ളും കൂ​ടി 36 കോ​ടി രൂ​പ​യാ​ണ് ചേ​ല​ക്ക​ര​യി​ൽ ചെ​ല​വ​ഴി​ച്ച​തെ​ന്നും ബൂ​ത്ത് തി​രി​ച്ച് ഓ​രോ പാ​ർ​ട്ടി​യും ചെ​ല​വാ​ക്കി​യ തു​ക​യു​ടെ ക​ണ​ക്ക് ത​ൻറെ കൈ​യി​ലു​ണ്ടെ​ന്നും അ​ൻ​വ​ർ പറഞ്ഞു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026