ജറുസലേം: ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. ഇതിൽ പകുതിയിലേറെ മരണവും ബെയ്ത്ത് ലാഹിയ, ജബാലിയ എന്നിവിടങ്ങളിലെ അഭയാർഥി ക്യാംപുകളിലാണ്. ഖാൻ യൂനിസിൽ വ്യോമാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. പോളിയോ വാക്സിനേഷൻ നടക്കുന്നതിനിടെ ഗാസയിലെ ക്ലിനിക്കിനുനേരെ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 4 കുട്ടികൾ ഉൾപ്പെടെ 6 പേർക്കു പരുക്കേറ്റു. ഗാസയിൽ വാക്സിനേഷനു നേതൃത്വം നൽകുന്ന യുഎൻ ഏജൻസിയായ യുനിസെഫ് ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി. വാക്സിനേഷനു വേണ്ടി രാവിലെ 6 മുതൽ വൈകിട്ടു 4 വരെ ആക്രമണം ഒഴിവാക്കുമെന്ന ധാരണ ലംഘിക്കപ്പെട്ടതായും ആരോപിച്ചു.
എന്നാൽ, ഇസ്രയേൽ ഇതു നിഷേധിച്ചു. തെക്കൻ ലബനനിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഹിസ്ബുല്ല റോക്കറ്റ് യൂണിറ്റ് കമാൻഡർ ജാഫർ ഖാദർ ഫൗറിനെ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു.ഗാസയിൽ ഇതുവരെ 43,341 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. 1,02,105 പേർക്കു പരുക്കേറ്റു.
.