BREAKING NEWS

ഭാര്യയുടെ മുന്നിൽ വച്ച് ഒന്ന് അങ്കിളേ… എന്ന് വിളിച്ചതേ ഓർമയുള്ളു, പിന്നെയെല്ലാം നേർത്ത പുകമറപോലെ; കടയുടമയ്ക്ക് ക്രൂര മർദ്ദനം

· · 1 min read
Share: Copied!

ഭോപ്പാല്‍: ഭാര്യയ്ക്ക് മുന്നില്‍വച്ച് ‘അങ്കിൾ’ എന്ന് വിളിച്ച കട ഉടമയെ കൂരമായി മര്‍ദിച്ച് ഭര്‍ത്താവും സുഹൃത്തുക്കളും. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ജട്ട്‌ഖേഡിയിലെ ഒരു തുണിക്കടയില്‍ ശനിയാഴ്ചയോടെയാണു സംഭവം. ഇവരുടെ ഗുരുതരമായി പരുക്കേറ്റ കടയുടമ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിശാല്‍ ശാസ്ത്രി എന്നയാൾക്കാണ് മർദനത്തിൽ ഗുരുതര പരുക്കേറ്റത്. കടയിൽ സാരി വാങ്ങാൻ വന്ന രോഹിത് എന്നയാളും കൂട്ടുകാരും ചേര്‍ന്നാണ് വിശാലിനെ മര്‍ദ്ദിച്ചതെന്ന് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.

ഭാര്യയോടൊപ്പം സാരി വാങ്ങാനായി വസ്ത്രവ്യാപാര സ്ഥാപനത്തിൽ എത്തിയതായിരുന്നു രോഹിത്. സാരികൾ തെരഞ്ഞെടുക്കുന്നതിനിടെയാണ് സംഭവം. വിലകൂടിയ സാരികൾക്കു പകരം ആയിരം രൂപയിൽ താഴെയുള്ളവ നൽകാൻ രോഹിത് ആവശ്യപ്പെട്ടു. എന്നാൽ അങ്കിളെന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കടയുടമ വിശാൽ ഇതിന് മറുപടി നൽകിയത്.

തുടർന്ന് കടയിൽ നിന്നിറങ്ങിപ്പോയ രോഹിത് കൂട്ടുകാരുമായെത്തി കടയുടമയെ ആക്രമിക്കുകയായിരുന്നു. വടി, ബൽറ്റ് എന്നിവയുപയോഗിച്ചാണ് ഇവർ വിശാലിനെ ക്രൂരമായി മർദിച്ചത്. ഇയാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. രോഹിത്തിനും കൂട്ടുകാര്‍ക്കുമെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

View this post on Instagram

A post shared by ND_News_Bhopal (@nd_news_bhopal)

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026