ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ ഇന്ത്യയുടെ എംപിവിയായ കിയ കാരെന്‍സ് മൂന്നുവര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷത്തിലധികം യൂണിറ്റുകള്‍ എന്ന വില്‍പ്പന എന്ന നാഴികക്കല്ല് പിന്നിട്ടു. 2022 ഫെബ്രുവരിയിലാണ് കിയ കാരെന്‍സ് പുറത്തിറക്കിയത്. കാരെന്‍സ് അതിന്റെ സെഗ്മെന്റില്‍ ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നായി മാറിയിരിക്കുന്നു.
70 ല്‍ അധികം രാജ്യങ്ങളിലേക്ക് 24,064 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തുകൊണ്ട് കിയ കാരെന്‍സ് ഇന്ത്യയ്ക്ക് പുറത്തും ശ്രദ്ധ നേടിയിട്ടുണ്ട്. ഇത് ബ്രാന്‍ഡിന്റെ ആഗോള സാന്നിധ്യം വികസിപ്പിക്കാന്‍ സഹായിച്ചു. വരും മാസങ്ങളില്‍ കിയ കാരന്‍സിന് ഒരു പുതിയ പതിപ്പ് ലഭിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കിയ, സമീപഭാവിയില്‍ തന്നെ കാരന്‍സിന്റെ ഇലക്ട്രിക് പതിപ്പും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവില്‍, കാരന്‍സിന്റെ എക്സ്-ഷോറൂം വില 10.60 ലക്ഷം മുതല്‍ 19.70 ലക്ഷം രൂപ വരെയാണ്. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയില്‍ നിന്നാണ് ഇത് പവര്‍ ലഭിക്കുന്നത്. ഒന്നിലധികം ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഇതിനുണ്ട്.