BREAKING NEWS

‘ഞങ്ങൾ ആരുടെയും പക്ഷം പിടിക്കുകയല്ല, പക്ഷേ മനുഷ്യത്വപരമായ നടപടികൾ കൈക്കൊള്ളും‘: യുഎസ് മുക്കിയ ഇറാൻ കപ്പലിൽ നിന്നു രക്ഷപ്പെട്ട നാവികർക്ക് ഒരു മാസത്തെ സൗജന്യ വീസ അനുവദിച്ച് ശ്രീലങ്ക

· · 1 min read
Share: Copied!

കൊളംബോ: യുഎസ് അന്തർവാഹിനി ആക്രമിച്ചു മുക്കിയ ഇറാൻ കപ്പലിൽ നിന്നു രക്ഷപ്പെട്ട നാവികർക്ക് ഒരു മാസത്തെ സൗജന്യ വീസ അനുവദിച്ചു ശ്രീലങ്ക. ഒരുമാസം നാവികർക്കു ശ്രീലങ്കയിൽ തുടരാമെന്നു മന്ത്രി ആനന്ദ വിജേപാല പറഞ്ഞു.‘ഞങ്ങൾ ആരുടെയും പക്ഷം പിടിക്കുകയല്ല, പക്ഷേ രാജ്യാന്തര നിയമങ്ങൾ സംബന്ധിച്ച വിഷയത്തിൽ മനുഷ്യത്വപരമായ നടപടികൾ കൈക്കൊള്ളും. ആവശ്യമാണെങ്കിൽ ഭാവിയിലും സമാനമായ തീരുമാനങ്ങൾ സ്വീകരിക്കും. ഏതെങ്കിലും പ്രത്യേക പാർട്ടിയെ സംരക്ഷിക്കാനോ ദ്രോഹിക്കാനോ അല്ല ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ‘ – ആനന്ദ വിജേപാല വിശദീകരിച്ചു.

യുഎസ് ആക്രമിച്ചു മുക്കിയ കപ്പൽ ഐആർഐഎസ് ദേനയിൽ 32 നാവികരാണ് ഉണ്ടായിരുന്നത്. ഇതിൽ 10 പേരാണു നിലവിൽ കരപിതിയ നാഷനൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. 22 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇവരുടെ മടക്കം സംബന്ധിച്ച കാര്യത്തിൽ ശ്രീലങ്ക തീരുമാനം എടുത്തിട്ടില്ല. വിഷയം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ രാജ്യാന്തര കർശന നിയമങ്ങൾ കർശനമായി പിന്തുടരുമെന്ന് വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പറഞ്ഞു.

തൃഷയെ വീട്ടിൽ പൂട്ടിയിടണമെന്ന പരാമർശം: പറഞ്ഞയാളുടെ വ്യക്തിത്വമാണ് വെളിപ്പട്ടതെന്ന് നടി; ഖേദപ്രകടനം നടത്തി പാർഥിപൻ; ‘സംഭവിച്ചതിൽ തെറ്റുപറ്റി. ഖേദിക്കുകയല്ലാതെ മറ്റ് മാർഗമില്ല’

BREAKING NEWS
പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നു വീണു, ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം തുടര്‍ക്കഥ
29 Oct 2026
BREAKING NEWS
സ്കൂൾ പരിസരത്ത് 14കാരനെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന് ശല്യം ചെയ്തു; 60കാരന് രണ്ട് വർഷം കഠിനതടവ്; മറ്റു മൂന്ന് കുട്ടികളെ പീഡിപ്പിച്ച കേസുകളിലും പ്രതി
29 Oct 2026
BREAKING NEWS
സൗരവ് ദാസിന്റെ അച്ഛന്‍ ബംഗ്ലാദേശി മുസ്ലിം, ഫ്രാന്‍സില്‍ കലാപമുണ്ടാക്കുന്നത് മുസ്ലിങ്ങള്‍, ധ്രുവ് റാഠി ജിഹാദി, മുസ്ലിം വിരുദ്ധ പോസ്റ്റുകള്‍ക്കെല്ലാം ലൈക്കടിച്ച് ദിയ കൃഷ്ണ
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം: ’പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ടയാൾ; പിന്നാലെ പോയി ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തു’; ജിൻ്റോ ജോൺ
29 Oct 2026