HEALTH

രാത്രി മുഴുവന്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവരാണോ? ‘ഇന്‍സോംനിയ’യിലേക്ക് നയിക്കുന്നത്…

· · 1 min read
Share: Copied!

രാത്രി മുഴുവന്‍ തിരിഞ്ഞും മറിഞ്ഞും കിടക്കും. എത്ര ശ്രമിച്ചാലും ഉറക്കം വരില്ല. ആഗോളതലത്തില്‍ നിരവധി ആളുകള്‍ നേരിടുന്ന ഇന്‍സോംനിയ എന്ന ഉറക്കപ്രശ്നത്തിന്റെ ലക്ഷണിത്. ഇന്‍സോംനിയ ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നതിനൊപ്പം നിരവധി മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള പ്രധാന കാരണവുമാകാം. ജീവിതശൈലി മുതല്‍ സമ്മര്‍ദം വരെയുള്ള ഘടകങ്ങള്‍ ഉറക്ക പ്രശ്നങ്ങളിലേക്ക് നയിക്കാം. എന്നാല്‍ തീവ്രമായ വ്യായാമം ഇന്‍സോംനിയ പരിഹരിക്കാന്‍ സഹായിക്കുമെന്ന് ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനം തെളിയിക്കുന്നു.

അലസമായ ജീവിതശൈലിയാണ് ഇന്നത്തെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പിന്നിലെ പ്രധാന കാരണം. ശാരീരികമായി സജീവമാകുന്നതും ദിവസവും വ്യായാമം ചെയ്യേണ്ടതും ആരോഗ്യമുള്ള ജീവിതം നയിക്കേണ്ടതിന് പ്രധാനമാണ്. ചൈനയില്‍ 18നും 29നും ഇടയില്‍ പ്രായമായ 147 വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയത്. ഏഴ് പകലും എട്ട് രാത്രിയും ശാരീരിക പ്രവര്‍ത്തനങ്ങളും ഉറക്കവും ട്രാക്ക് ചെയ്യുന്ന ഉപകരണങ്ങളുടെ സഹായത്തോടെ വിലയിരുത്തി. പ്രധാനമായും മൂന്ന് വിഭാഗമായി തിരിച്ചായിരുന്നു പഠനം നടത്തിയത്. പങ്കെടുത്തവരില്‍ 41 പേര്‍ ഇന്‍സോംനിയ ലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നു.

തീവ്രമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഇന്‍സോംനിയ പരിഹരിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്തതായി കണ്ടെത്തി. ദീര്‍ഘനേരമുള്ള ഇരിപ്പ്, നില്‍പ്പ്, കിടപ്പ് തുടങ്ങിയ ഉദാസീനമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നത് രാത്ര ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ദീര്‍ഘനേരമുള്ള ഇരിപ്പ് ഒഴിവാക്കി ജോലിക്കിടെ ബ്രേക്ക് എടുത്ത് ചെറുതായി നടക്കുന്നത് നല്ലതാണ്. സ്‌ക്രീന്‍ ടൈം ചുരുക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കും. ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വെയ്ക്കാം. നല്ല ഉറക്കം ലഭിക്കുന്നതിന് മഗ്നീഷ്യം, വിറ്റാമിന്‍ ബി, മെലാറ്റോണിന്‍, ട്രിപ്റ്റോഫാന്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അത്താഴത്തില്‍ ഉള്‍പ്പെടുത്തുക.

BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
10 Nov 2026
BREAKING NEWS
2016ൽ വാരണാസിയിൽ നടന്ന റാലിയിൽ കുഴഞ്ഞുവീണു, വിമാനയാത്രയ്ക്കിടെ ബോധം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ചെയ്തുകൊണ്ടിരുന്നു, ഭർത്താവ് രാജീവ് തന്റെ നേരെ കൈ നീട്ടി ആശ്വസിപ്പിക്കുന്നതായി തോന്നി...രണ്ട് തവണ കാൻസർ ഭീഷണി, ശസ്ത്രക്രിയകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപ...
10 Nov 2026
BREAKING NEWS
‘പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചത് തെറ്റാണോ, അതിന് ഞെട്ടിയതെന്തിന്? ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതാണോ ഞെട്ടിച്ചത്?’; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തിന് മറുപടിയുമായി പ്രണബ് മുഖർജിയുടെ മകൾ
10 Nov 2026
BREAKING NEWS
അഭിരാമിനെ വീട്ടിൽ നിന്നിറക്കിക്കൊണ്ടു പോയത് ഒന്നാം പ്രതിയായ 17 കാരൻ തന്നെ, അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്...ഉമർ സ്ഥലത്തെത്തിയത് സിസിടിവിയുടെ കണ്ണുമറച്ച്
10 Nov 2026