BREAKING NEWS

‘പോരുന്നോ ഞങ്ങളുടെ കൂടെ’…, പദ്മകുമാറിനായി ആറന്മുളയിൽ വലവീശി ബിജെപി, നേതാക്കാൾ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി

· · 1 min read
Share: Copied!

ആറന്മുള: സിപിഎം സംസ്ഥാനസമിതിയിൽ ഇടംനേടാനാവാത്തതിലും ആരോ​ഗ്യമന്ത്രി കൂടിയായ വീണാ ജോർജിനെ സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ച സിപിഎം നേതാവ് എ പദ്മകുമാറിനായി വല വീശി ബിജെപി. തിങ്കളാഴ്ച വൈകുന്നേരം പദ്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ ബിജെപി ജില്ലാ പ്രസിഡന്റുൾപ്പെടെ രണ്ട് നേതാക്കൾ സന്ദർശനം നടത്തി. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിഒ സൂരജ്, ജോ. സെക്രട്ടറി അയിരൂർ പ്രദീപ് എന്നിവരാണ് വീട്ടിലെത്തിയത്.

പദ്മകുമാറിന്റെ വീട്ടിലെത്തിയ ഇരുവരും 15-മിനിറ്റ് നേരം പദ്മകുമാറുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയിലെത്തിയാൽ ഇരുകൈകളും നീട്ടി സ്വീകരിക്കാൻ തയ്യാറാണെന്ന സംസ്ഥാനനേതൃത്വത്തിന്റെ അഭിപ്രായം അറിയിച്ചുവെന്നാണ് ബിജെപി വൃത്തങ്ങൾ അനൗദ്യോഗികമായി പറയുന്നത്. എന്നാൽ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ നേതാക്കൾ തയ്യാറായിട്ടില്ല.

‘നമ്മൾ പോയി കണ്ടുപിടിച്ച് കൊണ്ടുവന്നയാളാണ് വീണാ ജോർജ്, എന്റെ 52 വർഷത്തേക്കാൾ വലുതാണ് അവരുടെ 9 വർഷം, അച്ചടക്ക നടപടി നേരിട്ടാലും പാർട്ടിയിൽ തന്നെ തുടരും, 15-ാം വയസിലെത്തിയതാണ്, വയസാംകാലത്ത് പാർട്ടി മാറാനൊന്നും ഞാനില്ല’- നിലപാട് ഉറപ്പിച്ച് എ പദ്കുമാർ

ആരോ​ഗ്യമന്ത്രി കൂടിയായ വീണാ ജോർജിനെ സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കിയ പാർട്ടി തീരുമാനത്തെ വിമർശിക്കാനുള്ള കാരണങ്ങൾ പദ്മകുമാർ ബിജെപി നേതാക്കളോട് വിശദീകരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം വീണാ ജോർജും ഫേസ്ബുക്ക് പോസ്റ്റും ഇപ്പോഴത്തെ കൂടിക്കാഴ്ചയുമൊക്കെയായുള്ള വിഷയത്തിൽ സിപിഎം പദ്മകുമാറിനെതിരേ നടപടിയെടുത്തേക്കാൻ സാധ്യതയുണ്ട്. 12ന് പാർട്ടി വിഷയം ചർച്ച ചെയ്യും. നടപടിയെടുത്താൽ പിന്നീട് പദ്മകുമാർ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. അതേ സമയം അച്ചടക്ക നടപടിയുണ്ടായാലും പാർട്ടിയിൽ നിന്ന് പുറത്തുപോകാൻ താൽപര്യമില്ലെന്ന് പദ്മകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ മാറ്റമുണ്ടോയെന്നാണ് ഏവരും കാത്തിരിക്കുന്നത്.

കൊല്ലത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പുതിയ സംസ്ഥാന സമിതിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ‘ചതിവ്, വഞ്ചന, അവഹേളനം. 52 വർഷത്തെ ബാക്കിപത്രം. ലാൽസലാം’ എന്ന് എ. പദ്മകുമാർ ഫേസ്ബുക്കിൽ കുറിച്ചത്. സംസ്ഥാന സമിതിയിൽ ഇടം ലഭിക്കാത്തതും വീണാ ജോർജിനെ സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കിയതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. പാർട്ടി പിൻതുണച്ചു കൊണ്ടുവന്നയാൾക്ക് പാർട്ടി തന്നെ വേണ്ട പരി​ഗണന കൊടുക്കാതിരുന്നതാണ് പദ്മകുമാറിനെ പ്രകോപിപ്പിച്ചത്. തന്റെ 52 വർഷങ്ങളേക്കാൾ വിലപ്പെട്ടതാണ് അവരുടെ 9 വർഷങ്ങളെന്നും പദ്മകുമാർ പ്രതികരിച്ചിരുന്നു.

 

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026