തെലുങ്കു മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി ബ്ലോക്ക്ബസ്റ്റർ സംവിധായകൻ അനിൽ രവിപുടി ഒരുക്കുന്ന ചിത്രത്തിന്റെ ലോഞ്ച് നടന്നു. മെഗാ 157 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടൈൻമെൻറ്സും ചേർന്നാണ്. ശ്രീമതി അർച്ചനയാണ് ചിത്രം അവതരിപ്പിക്കുന്നത്. തുടർച്ചയായ 8 ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച അനിൽ രവിപുടിയുടെ ഏറ്റവും പുതിയ റിലീസായ സംക്രാന്തികി വസ്തുനം 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമാണ്. സോഷ്യോ – ഫാന്റസി ചിത്രമായ വിശ്വംഭരക്ക് ശേഷം ചിരഞ്ജീവി അഭിനയിക്കുന്ന ചിത്രമാണ് മെഗാ 157.
ഉഗാഡി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. ക്ലാപ് ബോർഡ് മുഴക്കിയ വിക്ടറി വെങ്കിടേഷ്, ക്യാമറ സ്വിച്ച് ഓൺ ചെയ്യാനുള്ള ബഹുമതി ലഭിച്ച അല്ലു അരവിന്ദ്, ഇതിഹാസ സംവിധായകൻ കെ രാഘവേന്ദ്ര റാവു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിർമ്മാതാക്കളായ ദിൽ രാജുവും ഷിരിഷും തിരക്കഥ അണിയറ പ്രവർത്തകർക്ക് കൈമാറി. നാഗ വംശി, യുവി ക്രിയേഷൻസ് വിക്രം, സംവിധായകൻ വസിഷ്ഠ, ശ്രീകാന്ത് ഒഡെല, ബോബി, ശിവ നിർവാണ, വംശി പൈഡിപള്ളി, മൈത്രി നവീൻ & രവി, ഷിരിഷ്, അശ്വിനി ദത്ത്, രാം അചന്ത, ശരത്ത് മാരാർ, വിജയേന്ദ്ര പ്രസാദ്, കെ. എസ്. രാമ റാവു, കെ. എൽ. നാരായണ, സുരേഷ് ബാബു, വെങ്കട സതീഷ് കിലാരു, ജെമിനി കിരൺ, ചുക്കപ്പള്ളി അവിനാഷ്, ജെമിനി കിരൺ, നിമാക്കായല പ്രസാദ് തുടങ്ങി ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിനും പരിപാടി സാക്ഷ്യം വഹിച്ചു.
കുറ്റമറ്റ കോമഡി ടൈമിംഗിനും കുടുംബ ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിക്കാനുള്ള കഴിവിനും പേരുകേട്ട അനിൽ രവിപുടി, നർമ്മം, വമ്പൻ ആക്ഷൻ എന്നിവയുടെ തികഞ്ഞ സംയോജനം വാഗ്ദാനം ചെയ്യുന്ന ഒരു ചിത്രം നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ചിരിയും വികാരങ്ങളും സംയോജിപ്പിച്ച് തലമുറകളിലുടനീളമുള്ള പ്രേക്ഷകരുമായി ആഴത്തിൽ പ്രതിധ്വനിക്കുന്ന വിധത്തിൽ ചിരഞ്ജീവിയെ പുതുമയേറിയ അവതാരമായി അവതരിപ്പിക്കുന്നതിനാണ്, അനിൽ രവിപുടി തന്നെ സൂക്ഷ്മമായി എഴുതിയ തിരക്കഥ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് ശങ്കർ വരപ്രസാദ്. സംക്രാന്തികി വസ്തുന്നത്തിന്റെ വിജയത്തിന് പിന്നിലെ സാങ്കേതിക സംഘത്തെ ഈ പദ്ധതിക്കായി നിലനിർത്തിയിട്ടുണ്ട്. ഇത് സാങ്കേതികമായി അതിശയകരമായ അനുഭവം ഉറപ്പാക്കുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ റെഗുലർ ചിത്രീകരണം ഉടൻ ആരംഭിക്കും.
ഛായാഗ്രഹണം- സമീർ റെഡ്‌ഡി, സംഗീതം- ഭീംസ് സിസിറോളിയോ, എഡിറ്റർ-തമ്മിരാജു, എഴുത്തുകാർ-എസ്. കൃഷ്ണ, ജി. ആദി നാരായണ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എസ് കൃഷ്ണ, വിഎഫ്എക്സ് സൂപ്പർവൈസർ-നരേന്ദ്ര ലോഗിസ, ലൈൻ പ്രൊഡ്യൂസർ-നവീൻ ഗരപതി, അധിക സംഭാഷണങ്ങൾ-അജ്ജു മഹാകാളി, തിരുമല നാഗ്, ചീഫ് കോ ഡയറക്ടർ-സത്യം ബെല്ലംകൊണ്ട, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി