മുംബൈ: കാമുകന്റെ പെണ്‍ സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തിയ 25 കാരിയെ പൊലീസ് അറസ്റ്റുചെയ്തു. 19കാരിയായ ഷിഫ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. മുബൈയിലെ ശിവാജി നഗര്‍ മേഖലയിലാണ് സംഭവം. തലയോട്ടി തകര്‍ത്താണ് മരണമെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനെ കാണാനുണ്ടെന്ന് പറഞ്ഞാണ് ഷിഫ വീട്ടില്‍ നിന്ന് ഇറങ്ങിയത്.
ശിവാജി നഗറില്‍ വച്ച് ഷിഫ 25കാരിയെ കണ്ടു. സംസാരത്തിനിടെ ഇരുവരും വാക്കേറ്റത്തിലേര്‍പ്പെടുകയും 25കാരി ഷിഫയ്ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷിഫ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വെടിയൊച്ച കേട്ടെത്തിയ നാട്ടുകാരാണ് ഷിഫയെ ഘാട്‌ഖോപറിലെ ആശുപത്രിയിലെത്തിച്ചത്.
പിന്നാലെ പൊലീസ് സംഘവും എത്തി. ആശുപത്രിയിലെത്തും മുമ്പുതന്നെ ഷിഫ മരിച്ചിരുന്നു. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.














































