ആലപ്പുഴ: തൊണ്ടയിൽ മീൻ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കായംകുളം പുതുപ്പള്ളി സ്വദേശിയായ 24കാരൻ ആദർശിനാണ് മരണം സംഭവിച്ചത്. കരട്ടി എന്ന മത്സ്യമാണ് വായിൽ കുടുങ്ങിയത്. കുളം വറ്റിച്ച് മീൻ പിടിക്കുന്നതിനിടെ കിട്ടിയ മീനിനെ കടിച്ചുപിടിച്ചു. പ്രയാര്‍വടക്ക് തയ്യിൽത്തറയിൽ അജയൻ – സന്ധ്യ ദമ്പതികളുടെ മകനാണ് മരിച്ച ആദർശ്. പിന്നാലെ മീന്‍ ഉള്ളിലേക്ക് പോകുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം.
കുളം വറ്റിച്ച് മീൻ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ഓച്ചിറയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാവരും ചേർന്ന് കുളം വറ്റിച്ച് മീൻ പിടിക്കുന്നതിനിടെയാണ് ദാരുണസംഭവമുണ്ടായത്.