കാസര്‍കോട്: ബ്യൂട്ടി പാര്‍ലറില്‍ പോയി മടങ്ങുന്ന വഴി 15 കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും മാല തട്ടിയെടുക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ ബേക്കല്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരം അയല്‍വാസിയായ മുഹമ്മദ് റസ എന്ന ആള്‍ക്കെതിരെയാണ് കേസ്.
വ്യാഴാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ബ്യൂട്ടി പാര്‍ലറില്‍ നിന്നു മടങ്ങിയ പെണ്‍കുട്ടിയെ കാറില്‍ കയറ്റി ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെത്തിച്ച് പീഡിപ്പിച്ച ശേഷം മാല തട്ടിപ്പറിക്കുകയായിരുന്നുവെന്നു പറയുന്നു.
പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഓണപരീക്ഷക്കാലത്തും പെണ്‍കുട്ടി സമാന രീതിയില്‍ പീഡനത്തിനു ഇരയായതായി പരാതിയുണ്ട്.














































