BREAKING NEWS

“അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ല”, അതിനാൽ നമ്മൾ മാതൃഭൂമിയെ വണങ്ങുകയില്ല, വന്ദേമാതരം പാടുന്നതിന് ഖുറാനിൽ വിലക്കുണ്ട്, കോൺഗ്രസ് കൗൺസിലറെ സഭയ്ക്ക് പുറത്താക്കി, വന്ദേമാതരം ചൊല്ലാൻ കഴിയാത്തവർക്ക് നരകത്തിൽ പോകാം, അവർ പാകിസ്ഥാനിൽ പോയി സ്ഥിരതാമസമാക്കട്ടെയെന്ന് കോൺഗ്രസ് വക്താവ്

· · 1 min read
Share: Copied!

ഇൻഡോർ: ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ യോഗത്തിനിടെ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കൗൺസിലർമാർ തമ്മിൽ  വാഗ്വാദം. കോൺഗ്രസ് കൗൺസിലർ ഫൗസിയ ഷെയ്ഖ് അലീമിനോട് സഭയ്‌ക്ക് പുറത്തുപോകാൻ ചെയർമാൻ ഉത്തരവിട്ടു. ​ കോർപ്പറേഷൻ നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചപ്പോഴാണ് വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും തുടക്കമായത്. കോൺഗ്രസ് കൗൺസിലർമാരായ ഫൗസിയ ഷെയ്ഖ് അലീം, റുബിന ഇഖ്ബാൽ എന്നിവർ ഗീതം ആലപിക്കുന്നതിൽ നിന്ന് വിട്ടുനിന്നു.

വിശ്വാസപരമായ കാരണങ്ങളാലാണ് താൻ വന്ദേമാതരം പാടാത്തതെന്ന് ഫൗസിയ പറഞ്ഞു. വന്ദേമാതരം പാടുന്നതിന് ഖുറാനിൽ വിലക്കുണ്ട്. കാരണം അള്ളാഹു മാത്രമാണ് പരമാധികാരി. ‘വന്ദേ’ എന്നാൽ ആരാധിക്കുക എന്നും ‘മാതരം’ എന്നാൽ അമ്മയെയുമാണ് സൂചിപ്പിക്കുന്നത്. നമ്മൾ അള്ളാഹുവിനെ മാത്രമേ ആരാധിക്കുന്നുള്ളൂ, ഫൗസിയ ഷെയ്ഖ് അലീം പറയുന്നു “അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ല, അതിനാൽ നമ്മൾ മാതൃഭൂമിയെ വണങ്ങുകയില്ല” എന്നായിരുന്നു അവരുടെ മറുപടി. ഇതേത്തുടർന്ന് സഭയുടെ അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫൗസിയയോട് ഹാളിൽ നിന്ന് പുറത്തുപോകാൻ ചെയർമാൻ ആവശ്യപ്പെട്ടു. ​

അതേസമയം, ദേശീയ കടമ നിറവേറ്റാൻ കഴിയാത്തവർക്കും, വന്ദേമാതരം ചൊല്ലാൻ കഴിയാത്തവർക്കും നരകത്തിൽ പോകാം; അവർ പാകിസ്ഥാനിൽ പോയി സ്ഥിരതാമസമാക്കട്ടെ” എന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസ് വക്താവ് കെ.കെ. മിശ്ര പറഞ്ഞത് സഭയെ വലിയ കൈയടി നേടി.

BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026