മലപ്പുറം: വാഹനാപകടത്തിൽ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മലപ്പുറം വേങ്ങര മിനിഊട്ടിയിൽ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കൊട്ടപ്പുറം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്. മലപ്പുറം കൊട്ടപ്പുറം സ്വദേശികളാണ് വിദ്യാര്‍ഥികള്‍. രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്.