പാലക്കാട്: ‘ഓട്ടോഡ്രൈവര്‍മാരും പൊലീസും ഇല്ലായിരുന്നെങ്കില്‍ ഇന്ന് കണ്ണീരില്‍ കുതിര്‍ന്ന ദിനമാകുമായിരുന്നു..ആ പെണ്‍കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആയിരുന്നു ഇന്ന്. നഷ്ടപ്പെട്ടെന്നു കരുതിയ കുഞ്ഞിനെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ നിറകണ്ണുകളോടെ അമ്മ ഹമീസ കൈകൂപ്പി. ‘ഓട്ടോഡ്രൈവര്‍മാര്‍ക്കും പൊലീസിനും നന്ദി, അവര്‍ ഇല്ലായിരുന്നെങ്കില്‍…’
ആലുവയിലെ സ്റ്റീല്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശി മാനസും ഭാര്യ ഹമീസയും നാട്ടില്‍നിന്ന് എത്തുമ്പോള്‍ ടാറ്റാനഗര്‍ എക്‌സ്പ്രസില്‍നിന്ന് ഇന്നലെ പുലര്‍ച്ചെയാണു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. തൃശൂരില്‍വച്ചു വിവരമറിഞ്ഞ മാതാപിതാക്കള്‍ റെയില്‍വേ സുരക്ഷാസേനയ്ക്കു പരാതി നല്‍കിയപ്പോഴേക്കും പാലക്കാട് ജംക്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ ഓട്ടോഡ്രൈവര്‍മാര്‍ കുഞ്ഞിനെ നോര്‍ത്ത് പൊലീസില്‍ ഏല്‍പിച്ചിരുന്നു; ഒപ്പം പ്രതി തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി വെട്രിവേലിനെയും (32).
മാതാപിതാക്കള്‍ എത്തുംവരെ കുഞ്ഞ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കൊപ്പമായിരുന്നു. കേസ് റെയില്‍വേ പൊലീസിനു കൈമാറിയതായി ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ.വേണുഗോപാല്‍ അറിയിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
‘ഓഫർ 6 മാസത്തെ പരിശീലനവും തുടർന്ന് അസി. മാനേജർ പോസ്റ്റും 35,000 ശമ്പളവും, ചെന്നുപെട്ടാലോ ആദ്യം ഫോൺ വാങ്ങി വയ്ക്കും!! 20 രൂപ വഴിച്ചെലവിന്, ബാക്കി പാത്രവും തേയിലപ്പൊടിയും വിറ്റുണ്ടാക്കണം, 30 പേർക്ക് ഒരു വീട്, രണ്ടാം ഘട്ടം ടാർഗറ്റ് തികഞ്ഞവരെ വച്ച് സഹപ്രവർത്തകരെ പീഡിപ്പിക്കും’
ഹമീസയും കുഞ്ഞും താഴത്തെ ബെര്‍ത്തിലാണ് ഉറങ്ങിയത്; മാനസ് നടുവിലെ ബെര്‍ത്തിലും. വാവിട്ടു കരയുന്ന കുഞ്ഞുമായി റെയില്‍വേ സ്റ്റേഷനില്‍നിന്നു കടക്കുകയായിരുന്ന വെട്രിവേലിനോട് ഓട്ടോഡ്രൈവര്‍ പുതുപ്പരിയാരം സ്വദേശി കെ.റിനുഷുദ്ദീന്‍ കാര്യം തിരക്കിയപ്പോള്‍ വ്യക്തമായ മറുപടി നല്‍കാതെ ഓടി. ഇതോടെ ഓട്ടോക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു.
പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്, 2022ൽ പുറത്തിറങ്ങിയ ചിത്രങ്ങളുടെ പ്രതിഫല വിവരങ്ങൾ നൽകണം
കഴിഞ്ഞ ഓഗസ്റ്റില്‍ ഒലവക്കോട്ടെ വ്യാപാരികളുടെയും ഓട്ടോക്കാരുടെയും സമയോചിത ഇടപെടലില്‍ തിരുനെല്‍വേലി സ്വദേശികളുടെ കുട്ടിയെ ബിഹാര്‍ സ്വദേശിയില്‍നിന്നു രക്ഷപ്പെടുത്തിയിരുന്നു.