ആലപ്പുഴ: പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ച സംഭവത്തിൽ ഡിവൈഎസ്പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും.ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെയാണ് ചേർത്തല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
18 വർഷം മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് ചേർത്തല എസ്ഐയായിരുന്നു മധുബാബു. ഒപ്പമുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിളിനേയും കോടതി ശിക്ഷിച്ചിട്ടുണ്ട്. 2006 ഓഗസ്റ്റിലായിരുന്നു സംഭവം. സിദ്ധാർഥൻ എന്നയാളെ മധുബാബു കസ്റ്റഡിയിലെടുത്ത് ചൊറിയണം പ്രയോഗം നടത്തിയെന്നാണ് കേസ്. കയറ് ഫാക്ടറിയുടെ പ്രവർത്തനം സമീപ പ്രദേശങ്ങളെ മലിനീകരിക്കുന്നുവെന്ന പരാതി നൽകുകയും ഇതിനെതിരേ സമരം ചെയ്യുകയും ചെയ്ത വ്യക്തിയായിരുന്നു സിദ്ധാർഥൻ.
അന്ന് സമരവുമായി ബന്ധപ്പെട്ടാണ് സിദ്ധാർഥനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചേർത്തല എസ്ഐ ആയിരുന്ന മധുബാബുവും ഹെഡ് കോൺസ്റ്റബിളും ചേർന്ന് തന്നെ നഗ്നനാക്കി ചൊറിയണം തേച്ചെന്നു കാണിച്ച് സിദ്ധാർഥൻ പിന്നീട് പരാതി നൽകിയിരുന്നു. 2007ലാണ് പരാതിയിൽ പോലീസ് കേസെടുക്കുന്നത്. പിന്നീട് കേസിൻറെ നടപടികൾ നീണ്ടുപോവുകയായിരുന്നു.
താജ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത് 2016ൽ പിന്നെങ്ങനെ 2012ൽ അവിടെവച്ച് പീഡിപ്പിക്കും? പരാതി നൽകാൻ കാലതാമസമെടുത്തതെന്തുകൊണ്ട്? സംവിധായകൻ രഞ്ജിത്തിനെതിരെ പരാതിക്കാരൻ ഉന്നയിച്ചതെല്ലാം കള്ളം- കര്ണാടക ഹൈക്കോടതി
















































