രണ്ടു മാസത്തിനിടെ അധ്യാപകനെതിരെ കോളേജിന് ലഭിച്ചത് 26 പരാതികൾ, സഹപ്രവർത്തകരെ മർദ്ദിക്കൽ, അധ്യാപികയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം, സ്കൂൾ കുട്ടികൾക്കു നേരെ അതിക്രമം- പരാതിയിൽ അധ്യാപകനു സസ്പെൻഷൻ, പോക്സോ നിയമപ്രകാരം കേസെടുത്തേക്കും

പുൽപള്ളി: പഴശിരാജ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകനെതിരെ രണ്ടു മാസത്തിനിടെ കോളേജിന് ലഭിച്ചത് 26 പരാതികൾ. ഇതേത്തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്തു. പഴശിരാജ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകൻ കെ. ജോബിഷ് ജോസഫിനെയാണ് അന്വേഷണ വിധേയമായി സസ്പെൻ‍ഡ് ചെയ്തത്. വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും പരാതിയിലാണ് നടപടി.

പ്രാഥമിക അന്വേഷണത്തിൽ അധ്യാപകൻ കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു. കോളേജ് ജുഡീഷ്യൽ എൻക്വയറി കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ കണ്ടെത്തലുകളാണ് അധ്യാപകനെതിരെയുള്ളത്. വിദ്യാർഥികളോടും അധ്യാപകരോടും അപമര്യാദയായി പെരുമാറൽ, ഭീഷണിപ്പെടുത്തൽ, മേലധികാരികളെ ധിക്കരിക്കൽ, കോളേജിന്റെ അക്കാദമിക് അന്തരീക്ഷം തകർക്കൽ, സമൂഹമാധ്യമത്തിലൂടെ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ജോബിഷിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ.

കൂടാതെ സഹപ്രവർത്തകരെ മർദിച്ചതിനും അധ്യാപികയെ വാഹനം ഇടിച്ച് കൊല്ലാൻ ശ്രമിച്ചതിനുമുൾപ്പെടെ ഒട്ടേറെ കേസുകളും ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂൾ കുട്ടികൾക്ക് നേരെ അതിക്രമം കാണിച്ചതിനാൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താനുള്ള നീക്കത്തിലാണ് പൊലീസ്.

മൈക്ക് ഓപ്പറേറ്ററുടെ മെക്കിട്ടു കയറിയതു ശരിയാണോ..? ‘മരപ്പട്ടി’ പ്രയോഗം വേണ്ടാത്തതായിരുന്നു…!! പണം ഇല്ല, ഇല്ല എന്നു മാത്രം പറയാൻ ഒരു സർക്കാർ എന്തിനാണ്..?? ദേശീയ തലത്തിൽ സിപിഎം പരാജയമാണ്…, താഴോട്ടാണു വളർച്ച…!!! സിപിഎം ജില്ലാ സമ്മേളനത്തിൽ ഉയർന്ന ചോദ്യങ്ങൾ….

വിദേശത്തു നിന്ന് ഒരാഴ്ച മുൻപ് നാട്ടിലെത്തിയത് മെഡിക്കൽ ചെക്കപ്പിന്, കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് യുവാവിനു ദാരുണാന്ത്യം, അമിത വേ​ഗത്തിലെത്തിയ ഡിഫൻഡർ ആൽവിനെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു

അടി കൂടാതെ ഇരുട്ടടി കൂടി- ഏപ്രിൽ- ജൂലൈ വരെ വൈദ്യുതി വാങ്ങിയതിൽ 37.10 കോടിയുടെ അധികബാധ്യത; 17 പൈസ സർചാർജ് ഈടാക്കണം- കെഎസ്ഇബി, പറ്റില്ലെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ, മൂന്നു മാസത്തെ കണക്ക് കാണിച്ച് പുതിയ അപേക്ഷ സമർപ്പിക്കാൻ കെഎസ്ഇബിക്കു നിർദേശം

Similar Articles

Comments

Advertismentspot_img

Most Popular

445428397