Tag: kodiyeri

കോടിയേരി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

വടകര: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച കാറിന്റെ പിന്നില്‍ സ്വകാര്യ ബസ്സിടിച്ചു. കാറിന്റെ പിന്‍വശം തകര്‍ന്നു. വടകര ചോറോട് മേല്‍പ്പാലത്തിനടുത്ത് ഉച്ചയ്ക്കാണു സംഭവം. ആര്‍ക്കും പരുക്കില്ല. തൊട്ടില്‍പ്പാലം റൂട്ടിലോടുന്ന ബസ്സാണ് ഇടിച്ചത്. കോടിയേരി പിന്നീടു മറ്റൊരു കാറില്‍ വടകരയ്ക്കു പോയി.

കോടിയേരിക്കെതിരായ പോസ്റ്റ് ഷെയര്‍ ചെയ്തു; അംഗപരിമിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: സമൂഹ മാധ്യമത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമര്‍ശിച്ച് വന്ന പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ അംഗപരിമിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കോട്ടയത്ത് ദുരഭിമാന കൊലയ്ക്കിരയായ കെവിന്റെ വിഷയവുമായി ബന്ധപ്പെടുത്തി മറ്റൊരാളിട്ട പോസ്റ്റ് ഷെയര്‍ ചെയ്തിനാണ് കോണ്‍ഗ്രസ് സംഘടനയായ എന്‍ജിഒ അസോസിയേഷന്റെ...

കോട്ടയത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ധൈര്യമുണ്ടോ..? കേരളാ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് കോടിയേരി

കോട്ടയം: കോട്ടയത്ത് ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ കേരളാ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസ് കെ മാണി എംപി സ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ കോട്ടയത്തിന് എംപി ഇല്ലാതാകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നില്‍ കുത്തിയതിന്റെ വേദന മറന്നാണോ മാണി യുഡിഎഫിലേക്കു...

കോടിയേരിയും കുമ്മനവും പരസ്പരം കുത്തിക്കൊല്ലാത്ത കാലത്തോളം നടക്കുന്നത് രാഷ്ട്രീയ കൊലപാതകങ്ങളല്ല!!! കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തെ വിമര്‍ശിച്ച് ഹരീഷ് പേരടി

കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും തമ്മില്‍ കണ്ടാല്‍ പരസ്പരം കുത്തികൊല്ലാത്ത കാലത്തോളം ഇപ്പോള്‍ സംഭവിക്കുന്നതിനെ രാഷ്ട്രീയ കൊലപാതകമെന്ന് വിളിക്കരുതെന്ന് നടന്‍ ഹരീഷ് പരിഹസിച്ചു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത് വന്നത്. കോടിയേരി ബാലകൃഷ്ണനും കുമ്മനം...

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്: സിപിഐ തനിച്ചാകുന്നു; സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ കാനം ശ്രമിക്കുന്നുവെന്ന് മാണി; സിപിഐക്കെതിരേ കോടിയേരിയും

ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പോര്‍വിളികള്‍ ശക്തമായിരിക്കുകയാണ്. ഇതിനിടെ എല്‍ഡിഎഫില്‍തന്നെ ചേരിതിരിഞ്ഞ് തര്‍ക്കങ്ങളും ഉടലെടുത്തിട്ടുണ്ട്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് കാനത്തിന് പറയാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. ഇക്കാര്യം തീരുമാനിക്കേണ്ടത് എല്‍ഡിഎഫ് സംസ്ഥാന സമിതിയാണ്. ഒരു...

സംസ്ഥാനത്തെ മന്ത്രിമാര്‍ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ഉയരുന്നില്ല!!! ചുറ്റിത്തിഞ്ഞ് നടക്കാതെ ഭരണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിലെ മന്ത്രിമാര്‍ ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് ഇനിയും ഉയരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ടാമതും സെക്രട്ടറിയായ ശേഷം പ്രമുഖ വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കോടിയേരി തുറന്നടിച്ചത്. ഉയരാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും അതിന് ഓരോരുത്തരം ശ്രമിക്കണമെന്നും ചൂണ്ടിക്കാണിച്ച കോടിയേരി മന്ത്രിമാര്‍ കൂടുതല്‍...

കോടിയേരി നാണമില്ലാതെ നുണ പറയുന്നു.. സി.പി.ഐ.എമ്മിലേക്ക് മടങ്ങി വരാന്‍ ടി.പി ആഗ്രഹിച്ചിരുന്നെങ്ങില്‍ പിന്നെ എന്തിന് നിങ്ങള്‍ കൊന്നു; കോടിയേരിയ്ക്ക് മറുപടിയുമായി കെ.കെ രമ

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ സിപിഐഎമ്മിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചിരുന്നുവെന്നുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ആര്‍.എം.പി നേതാവ് കെ.കെ രമ. പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍ സിപിഐഎമ്മിനോട് അടുക്കണമെന്നു ടി.പി ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തിനാണു സിപിഐഎം ടി.പിയെ കൊന്നതെന്ന് രമ ചോദിച്ചു. ആര്‍എംപി ടി.പി. ചന്ദ്രശേഖരന്റെ പാര്‍ട്ടിയാണ്. കോടിയേരി ബാലകൃഷ്ണന്‍...

സിപിഎം ഇനി വേറെ ലെവലായിരിക്കും; ജനപിന്തുണ കൂട്ടാന്‍ പുതിയ തീരുമാനങ്ങള്‍ …

തൃശൂര്‍: പാര്‍ട്ടിക്കെതിരേ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ട സംസ്ഥാന സമ്മേളനത്തില്‍ നിരവധി പുതിയ പദ്ധതികളുമായി സിപിഎം. പാവപ്പെട്ടവര്‍ പാര്‍ട്ടിയില്‍നിന്ന് അകന്നുപോകുന്നുവെന്ന് പൊതുവെ ഉയര്‍ന്നുവന്ന കാര്യമായിരുന്നു. ഇതിനെല്ലാം തടയിടുക എന്നലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുക. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ കൂട്ടാന്‍ നേരിട്ട് ഇടപെടല്‍ നടത്താന്‍ സിപിഎം സംസ്ഥാന...
Advertismentspot_img

Most Popular