കോടിയേരിയും കുമ്മനവും പരസ്പരം കുത്തിക്കൊല്ലാത്ത കാലത്തോളം നടക്കുന്നത് രാഷ്ട്രീയ കൊലപാതകങ്ങളല്ല!!! കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തെ വിമര്‍ശിച്ച് ഹരീഷ് പേരടി

കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും തമ്മില്‍ കണ്ടാല്‍ പരസ്പരം കുത്തികൊല്ലാത്ത കാലത്തോളം ഇപ്പോള്‍ സംഭവിക്കുന്നതിനെ രാഷ്ട്രീയ കൊലപാതകമെന്ന് വിളിക്കരുതെന്ന് നടന്‍ ഹരീഷ് പരിഹസിച്ചു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത് വന്നത്.

കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും കണ്ടാല്‍ പരസ്പരം കുത്തികൊല്ലാത്ത കാലത്തോളം ഇത് രാഷ്ട്രീയ കൊലപാതകമല്ല. കുറച്ച് മാനസിക രോഗികള്‍ തമ്മില്‍ നടത്തുന്ന മാനസിക വെറി മാത്രമാണ്. കണ്ണൂരില്‍ അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളത്തിന് മുന്‍പ് അന്താരാഷ്ട്ര നിലവാരമുള്ള മാനസിക ആരോഗ്യ കേന്ദ്രങ്ങളാണ് വേണ്ടത്’.

കഴിഞ്ഞ ദിവസമാണ് മാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും സിപിഎം പ്രവര്‍ത്തകനും കൊല്ലപ്പെട്ടത്. ഒരു മണിക്കൂര്‍ ഇടവേളയിലായിരുന്നു രണ്ട് പ്രതികാര കൊലപാതകങ്ങളും.

Similar Articles

Comments

Advertismentspot_img

Most Popular