Tag: kerala

കെട്ടിടത്തിന് മുകളില്‍നിന്ന് വീണയാള്‍ 20 മിനിട്ടോളം കിടന്നു; ഒടുവില്‍ രക്ഷകയായ അഭിഭാഷക സംഭവം വിശദീകരിക്കുന്നു

കൊച്ചി: എറണാകുളത്ത് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരസഹായമില്ലാതെ കിടന്നിരുന്നയാള്‍ക്ക് സഹായവുമായെത്തിയ ഹൈക്കോടതിയിലെ അഭിഭാഷക രഞ്ജിനിക്ക് അഭിനന്ദന പ്രവാഹം. മറ്റുള്ളവര്‍ നോക്കിനിന്നപ്പോള്‍ രഞ്ജിനിയാണ് സഹായമഭ്യര്‍ത്ഥിച്ചതും കാര്‍ തടഞ്ഞ് പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ മുന്‍കൈ എടുത്തതും. ഒരു ജീവന്‍ രക്ഷിക്കണമെന്ന ലക്ഷ്യം മാത്രമേ അപ്പോള്‍ തനിയ്ക്കുണ്ടായിരുന്നുള്ളൂവെന്ന്...

മുഖ്യമന്ത്രി സ്വേച്ഛാധിപതി; ഇതിനു തെളിവാണ് മൂന്നാര്‍ സംഭവം; ചൈന പോലെ ഇവിടെ ആകാന്‍ പറ്റില്ലെന്നും സിപിഐ

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ. മുഖ്യമന്ത്രി സ്വേച്ഛാധിപതിയെന്നാണ് സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും തുടര്‍ന്ന് നടന്ന റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയിലും വിശേഷിപ്പിച്ചത്.. മുഖ്യമന്ത്രി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നതിനു തെളിവാണ് മൂന്നാര്‍ വിഷയമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റവന്യൂ മന്ത്രിയോട്...

ജ്വല്ലറിയുടെ ഭിത്തി തുരന്ന് 20 കിലോ സ്വര്‍ണം കവര്‍ന്നു

തൃശൂര്‍: ചാലക്കുടി നഗരത്തില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 20 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. നഗരത്തില്‍തന്നെ സ്ഥിതി ചെയ്യുന്ന ഇടശേരി ജ്വല്ലറിയിലായിരുന്നു മോഷണം. ശനിയാഴ്ചയ്ക്കു ശേഷമാണ് മോഷണമെന്ന് ഉറപ്പിച്ചെങ്കിലും ദിവസം വ്യക്തമായിട്ടില്ല. കടയില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ മോഷ്ടാക്കളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാകുമെന്നാണു വിലയിരുത്തല്‍. ശനിയാഴ്ച രാത്രിയാണ് ജ്വല്ലറി പൂട്ടി...

ശശീന്ദ്രന്റെ മന്ത്രിസ്ഥാനം; ഇന്നറിയാം

ന്യൂഡല്‍ഹി/തിരുവനന്തപുരം: എ.കെ.ശശീന്ദ്രനു മന്ത്രിസ്ഥാനം തിരികെ നല്‍കാനുള്ള തീരുമാനം എന്‍സിപി ദേശീയ നേതൃത്വം ഇന്നു പ്രഖ്യാപിക്കും. നിയമസഭയുടെ നടപ്പു സമ്മേളനം തീരുംമുന്‍പുതന്നെ ശശീന്ദ്രന്‍ മന്ത്രിസഭയില്‍ മടങ്ങിയെത്തുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ പറഞ്ഞു. ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായതോടെയാണ് ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരികെ വരാന്‍...

ബിനോയ് കോടിയേരിക്കെതിരായ പരാതി; പാര്‍ട്ട് ഒരാഴ്ച മുന്‍പേ ഇടപെട്ടതായി റിപ്പോര്‍ട്ട്

കൊച്ചി: ബിനോയ് കോടിയേരിക്കെതിരെയുള്ള പരാതിയില്‍ പാര്‍ട്ടി ഒരാഴ്ചമുന്‍പേ ഇടപെട്ടിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്നു പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പറയുന്നു. എന്നാല്‍, പരാതി സ്വീകരിച്ച പാര്‍ട്ടി നേതൃത്വം, പരാതിക്കാരനായ യുഎഇ പൗരന്‍ ഹസന്‍ ഇസ്മയില്‍ അബ്ദുല്ല...

ബിനോയ് കോടിയേരിയുടെ ദുബായ് പണം ഇടപാട് വിവാദത്തിനു പിന്നിലെ യഥാര്‍ഥ വില്ലന്‍ സിനിമാ താരം

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയെയും സമ്മര്‍ദ്ദത്തിലാക്കിയ ബിനോയ് കോടിയേരിയുടെ ദുബായ് പണം ഇടപാട് വിവാദത്തിനു പിന്നിലെ യഥാര്‍ഥ വില്ലന്‍ സിനിമാ താരം ദിലീപെന്ന് ഓണ്‍ലൈന്‍ മാധ്യമം. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ ദിലീപാണ് ഇതിനു പിന്നില്‍ എന്നാണ് പ്രവാസി ശബ്ദം റിപ്പോര്‍ട്ട് ചെയ്യുന്നത്....

ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി കോടി ഉത്തരവ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പരാതിയില്ലെന്ന ചാനല്‍ പ്രവര്‍ത്തകയുടെ നിലപാട് കോടതി അംഗീകരിച്ചു. ഇതോടെ ശശീന്ദ്രനെതിരായ കേസ് കോടതി റദ്ദാക്കി. അതേസമയം, കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന സ്വകാര്യ ഹര്‍ജി...

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ടി.ഒ സൂരജിന്11 കോടിയുടെ അനധികൃത സ്വത്തെന്ന് വിജിലന്‍സ് കുറ്റപത്രം

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ വിജിലന്‍സിന്റെ കുറ്റപത്രം. മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും ഇപ്പോഴത്തെ യുവജനകാര്യ ക്ഷേമ സെക്രട്ടറിയുമായ ടി.ഒ.സൂരജ് ഐഎഎസിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് വിജിലന്‍സ് കണ്ടെത്തി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുവാറ്റുപുഴ...
Advertismentspot_img

Most Popular