ജ്വല്ലറിയുടെ ഭിത്തി തുരന്ന് 20 കിലോ സ്വര്‍ണം കവര്‍ന്നു

തൃശൂര്‍: ചാലക്കുടി നഗരത്തില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 20 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. നഗരത്തില്‍തന്നെ സ്ഥിതി ചെയ്യുന്ന ഇടശേരി ജ്വല്ലറിയിലായിരുന്നു മോഷണം. ശനിയാഴ്ചയ്ക്കു ശേഷമാണ് മോഷണമെന്ന് ഉറപ്പിച്ചെങ്കിലും ദിവസം വ്യക്തമായിട്ടില്ല. കടയില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ മോഷ്ടാക്കളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാകുമെന്നാണു വിലയിരുത്തല്‍.
ശനിയാഴ്ച രാത്രിയാണ് ജ്വല്ലറി പൂട്ടി ജീവനക്കാര്‍ പോയത്. ഇന്നു രാവിലെ വീണ്ടുമെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. കടയുടെ പുറകിലെ ഭിത്തി തുരന്നായിരുന്നു മോഷണം. ജ്വല്ലറിക്കുള്ളില്‍ കടന്ന മോഷ്ടാക്കള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്തു. കൂടുതല്‍ അന്വേഷണത്തിനായി ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular